കവിൾ തിരുമ്മി ഇഷാനി അർജുനെ നോക്കി. അവനെ ഇങ്ങനെ ആദ്യമായിട്ടാണ് താൻ കാണുന്നത്. ബോൾ എടുത്തു എറിഞ്ഞത് പതുക്കെ ആയത് നന്നായി. ഇല്ലേൽ തന്റെ കൈ ചിലപ്പോ ഒടിഞ്ഞേനെ. വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞത് ഇവനിത്രയും കുരു പൊട്ടുന്ന കാര്യം ആണെന്ന് തനിക്ക് അറിയില്ലായിരുന്നു.. ഇഷാനി ചുറ്റുമോന്ന് നോക്കി. അത് അല്ല ശരിക്കും വിഷയം.. വേറെ എന്തോ ആണ്.. അത്രയും ചെറിയ വിഷയത്തിന് അവനൊരിക്കലും തന്നെ തല്ലില്ല. താൻ അറിയാതെ വേറെ എന്തെങ്കിലും തെറ്റ് ചെയ്തോ ഇനി…?
ആലോചിച്ചിട്ട് ഇഷാനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ചുറ്റും നോക്കിയപ്പോൾ എല്ലാം വലിച്ചു വാരി അലങ്കോലം ആക്കി ഇട്ടിരിക്കുന്നത് ഇഷാനി കണ്ടു. അവൻ ദേഷ്യത്തിൽ ചെയ്തത് ആണോ..? അതോ എന്തെങ്കിലും തപ്പിയത് ആണോ..? അവന്റെ എന്തെങ്കിലും കാണാതെ പോയോ..? അത് തപ്പാനോ കണ്ടോ എന്ന് ചോദിക്കാനോ ആയിരിക്കും അവൻ തന്നെ ഇത്രയും വിളിച്ചത്..? ഇഷാനി മനസ്സിൽ വെറുതെ ചിന്തിച്ചു കൂട്ടി.. അവനിത്രയും ദേഷ്യം വരണമെങ്കിൽ അത്രയും വേണ്ടപ്പെട്ട എന്തായിരിക്കും അവന് നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കുക…..?
ഇഷാനി അർജുനെ നോക്കി. അവൻ തല കുനിച്ചു ഇരിക്കുകയാണ്.. ശകാരം നിന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റെ കൈകളിൽ ചെറുതായ് ചോര പൊടിയുന്നത് ഇഷാനി കണ്ടു. ഇനി അവൻ വണ്ടിയിൽ നിന്ന് വല്ലതും വീണോ..? ദൈവമേ.. ഫോൺ എടുക്കാതിരുന്ന തീരുമാനത്തെ അവൾ ശപിച്ചു. പക്ഷെ അതിനേക്കാൾ ഇഷാനിയെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. അവന്റെ കണ്ണിൽ നിന്നും പൊഴിയുന്ന കണ്ണ് നീർ.. അർജുൻ കരയുകയാണ്.. തല കുമ്പിട്ടിരുന്നാണേലും ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് ഇഷാനിക്ക് കാണാമായിരുന്നു. ആദ്യമായാണ് അവനിങ്ങനെ കരയുന്നത് താൻ കാണുന്നത്. ഇങ്ങനെ കരയാൻ മാത്രം ഞാൻ എന്താടാ നിന്നോട് ചെയ്തത്…? ഇഷാനിയുടെ ഉള്ള് പൊള്ളി. ഇഷാനി മുട്ടിൽ നിരങ്ങി അർജുന്റെ അടുത്തേക്ക് ചെന്നു. അവന്റെ താടിയിൽ പിടിച്ചു അവൾ മുഖം ഉയർത്തി