‘ഹലോ..’
ഞാൻ കോൾ എടുത്തു
‘എടാ നീ എവിടാ…?
മഹാൻ ചോദിച്ചു. ആ ചോദ്യത്തിൽ എന്തോ അപാകത ഉണ്ടായിരുന്നു
‘ഞാൻ.. ഞാൻ ഇവിടെ ടൗണിൽ ഉണ്ട് മഹാനെ…’
‘നിന്നെ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാഞ്ഞത്.. എത്ര വിളി വിളിച്ചു…?
മഹാൻ അല്പം ചൂടായി.. സാധാരണ എന്നോട് ആൾ അങ്ങനെ ചൂടാവാറില്ല. ഇതെന്തോ സീരിയസ് ഇഷ്യൂ ആണ്
‘ഞാൻ വണ്ടി ഓടിക്കുവായിരുന്നു.. അതാ കേൾക്കാഞ്ഞേ…’
ഞാൻ പറഞ്ഞു
‘നീ… നീ കറക്റ്റ് എവിടാ.. സ്‌ഥലം പറ.. വീടിന് അടുത്താണോ..?
മഹാൻ ചോദിച്ചു
‘ഞാൻ ഇവിടെ സിവിൽ സ്റ്റേഷന്റെ ഒക്കെ അടുത്തായി ഉണ്ട്.. എന്താ കാര്യം..?
‘നീ പെട്ടന്ന് വീട്ടിലോട്ട് ചെന്നേ…’
മഹാൻ പറഞ്ഞു
‘എന്ത് പറ്റി മഹാനെ..? അച്ഛന് എന്തെങ്കിലും…?
എന്റെ മനസിൽ ആദ്യം വന്ന ചിന്ത അതാണ്
‘എടാ അവിടല്ല. നീ താമസിക്കുന്ന അവിടെ.. ഇഷാനി മോൾ അവിടെ ഉണ്ടോ…?
ആ ചോദ്യം എനിക്ക് മനസിലായില്ല
‘അറിയില്ല.. അവൾ പുറത്തേക്ക് പോയിരുന്നു..’
ഞാൻ പറഞ്ഞു
‘നീ വേഗം വീട്ടിലേക്ക് ചെല്ല്.. പെട്ടന്ന്…’
മഹാൻ എന്തോ അപകടം നടന്നത് പോലെ പറഞ്ഞു.. എന്റെ മനസ്സിൽ ഭീതിയുടെ നിഴലടിക്കാൻ തുടങ്ങി
‘എന്താ കാര്യം…? എന്താണെന്ന് പറ….’
‘ഇഷാനി മോളെ… ആരോ പിടിച്ചു കൊണ്ട് പോയി എന്ന് എനിക്കൊരു കോൾ വന്നു.. നീ.. നീ ഒന്ന് വീട് വരെ പോയി അവൾ ഓക്കേ അല്ലേ എന്ന് ചെക്ക് ചെയ്യ്…’
ആ പറഞ്ഞത് എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ വയ്യാത്ത കാര്യം ആയിരുന്നു.. അവളെ ആര് തട്ടിക്കൊണ്ടു പോകാൻ. ഇതെന്താ സിനിമ വല്ലതും ആണോ..? അങ്ങനെ ഒന്നും ഉണ്ടായിരിക്കില്ല.. ഞാൻ മനസ്സിൽ സ്വയം ആശ്വസിപ്പിച്ചു..