‘ഓഹ്.. കൃഷ്ണയേ ആയിരുന്നോ.. ഞാൻ ലച്ചു ആണെന്ന് കരുതി..’
ഞാൻ അമളി പിണഞ്ഞത് ഒരു ചിരി കൊണ്ട് മായ്ച്ചു
‘ഓഹ് ഷിറ്റ്..’
പദ്മ പെട്ടന്ന് ഞെട്ടി ഫോണിലേക്ക് നോക്കി
‘എന്താ..?
ഞാൻ കാര്യം തിരക്കി
‘അത്.. ഞാൻ അവളെ കാണാഞ്ഞിട്ട് ഫോൺ ചെയ്തോണ്ട് ഇരുന്നപ്പോൾ ആണ് തന്നെ കണ്ടത്. കോൾ കണക്ട് ആയില്ലായിരുന്നു.. നിന്നെ കണ്ടപ്പോ ഞാൻ കോളിൽ ആണെന്ന കാര്യം വിട്ടു പോയി..’
പദ്മയുടെ മുഖത്ത് ഒരു പരിഭ്രമം ഉണ്ടായിരുന്നു
‘അതിന്…?
ഞാൻ ചോദിച്ചു
‘എടൊ നമ്മൾ സംസാരിക്കുന്നത് അവൾ കേട്ടോ എന്ന് ഡൌട്ട് ഉണ്ട്.. ശേ നിന്നോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കോൾ എടുത്തത് ഞാൻ അറിഞ്ഞില്ല..’
പദ്മ അത് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഒരു വെള്ളിടി മിന്നി. ദൈവമേ അവസാനം എല്ലാം കൂടി കുളമായോ…? ഞാനും ലച്ചുവും ആയുള്ള റിലേഷൻ കൃഷ്ണ അറിഞ്ഞോ..? പദ്മയുമായി സംസാരിച്ചതിൽ നിന്ന് അവൾക്ക് അത് മനസിലാകാൻ പാകത്തിന് എന്തെങ്കിലും ഞാൻ വിട്ടു പറഞ്ഞിരുന്നോ…? ഞാൻ മുന്നത്തെ സംഭാഷണങ്ങൾ മനസ്സിൽ കൂടി ഒന്നൂടെ ഓടിച്ചു
‘ഹേയ്.. അവൾ കേട്ട് കാണില്ല..’
ഞാൻ എന്റെ തന്നെ ആശ്വാസത്തിന് അത് പറഞ്ഞതും പദ്മയുടെ ഫോൺ ശബ്‌ദിച്ചു
‘ഹലോ…’
ഒരു പേടിയോടെ പദ്മ ഫോൺ എടുത്തു.
‘നീ എവിടാ… അർജുൻ നിന്റെ കൂടെ ഉണ്ടോ..? ലച്ചു ആയി അവനെന്താ കണക്ഷൻ…?
എല്ലാം മൂഞ്ചി. കൃഷ്ണ കാര്യം അറിഞ്ഞു.. പദ്മ ദയനീയതയോടെ എന്നെ നോക്കി
‘ഹലോ… ഹലോ… അവൻ അടുത്തുണ്ടെൽ ഫോൺ കൊടുത്തേ.. നിങ്ങൾ എവിടാ നിൽക്കുന്നെ…? ഹലോ…’
കൃഷ്ണ പിന്നെയും സംസാരിച്ചു. പദ്മ ഒന്നും പറയാൻ വയ്യാതെ വിഷണ്ണയായ് നിൽക്കുന്നു. ഞാൻ പെട്ടന്ന് ആ കോൾ കട്ട് ചെയ്തു