‘ഇഷാനി നീ കലിപ്പാക്കാതെ.. ഞാൻ കൊണ്ട് വിടാം..’
ഞാൻ ബൈക്കിനു അരികിലേക്ക് നടന്നപ്പോൾ അവൾ റോഡിൽ എത്തിയിരുന്നു. കൃത്യസമയത്ത് ഒരു ഓട്ടോ അവളുടെ മുന്നിൽ വന്നു ചവിട്ടി. എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ അതിൽ കയറി പോയി. അതിന്റെ പിന്നാലെ വിട്ടാലോ എന്ന് ഞാൻ ആദ്യം ആലോചിച്ചു. പിന്നെ വേണ്ട എന്ന് വച്ചു. വേറെ അത്യാവശ്യം പരുപാടി ഉണ്ട്. അവളുടെ വാശി പുറത്താണ് അത് വേണ്ടെന്ന് വച്ചത്. എന്തായാലും അവൾ പിണങ്ങി. അതിനി വൈകിട്ട് എങ്ങനേലും മാറ്റാം. ഇപ്പോൾ പോകാൻ ഉദ്ദേശിച്ചത് പോലെ തന്നെ പോട്ടെ.. പെട്ടന്നുള്ള ധൃതിയിൽ വാതിൽ പൂട്ടാതെ ഞാനും ബൈക്ക് എടുത്തു വെളിയിലേക്ക് പോയി..
ഇടയ്ക്ക് രണ്ട് വട്ടം ഞാൻ വിളിച്ചു നോക്കിയെങ്കിലും മൂപ്പത്തി ഫോൺ എടുത്തില്ല. ദേഷ്യത്തിൽ ആയിരിക്കും എന്ന് എനിക്ക് മനസിലായി. എന്റെ പ്രോഗ്രാം പെട്ടന്ന് തീർത്തിട്ട് അവളുടെ അടുത്ത് ചെന്നു പിണക്കം മാറ്റണം എന്ന് ഞാൻ ഉള്ളിൽ കരുതി. ശിവാനിക്ക് ഡ്രസ്സ് എടുക്കേണ്ട ആവശ്യത്തിന് കടയിൽ ചെന്നപ്പോ ആണ് അവിടെ വച്ചു പദ്മയേ കാണുന്നത്. പണ്ടാരം അടങ്ങാൻ അവരുടെ കടയിൽ ആണ് കയറിയത്..
‘ ഹായ് അർജുൻ…’
എന്നെ കണ്ടപ്പോ തന്നെ പദ്മ ഇങ്ങോട്ട് വന്നു വിളിച്ചു. ഞാൻ ആണ് ആദ്യം കണ്ടത് എങ്കിൽ മുങ്ങാൻ പറ്റിയേനെ. ശിവാനി ഡ്രസ്സ് സെലക്ട് ചെയ്യുന്ന തിരക്കിൽ ആയത് കൊണ്ട് എന്റെ കൂടെ അവൾ ഉള്ളത് പദ്മ അറിഞ്ഞില്ല.
‘ഹായ്..’
ഞാനും ഒരു ഹായ് കൊടുത്തു
‘എന്താ ഇവിടെ ലേഡീസ് സെക്ഷനിൽ കേറി ഇറങ്ങുന്നേ.. നിങ്ങളുടെ ഡ്രസ്സ് ഒക്കെ മോളിൽ ആണ്..’
ചെവിയിൽ നിന്നും ഇയർ ഫോൺ എടുത്തു മാറ്റി പദ്മ എന്നോട് പറഞ്ഞു. ആരെയോ കോൾ ചെയ്യുകയായിരുന്നു പദ്മ എന്ന് തോന്നി