‘നീ വന്നാൽ പ്രശ്നം ഉണ്ടെന്ന് അല്ലല്ലോ നീ വെറുതെ പോസ്റ്റ് ആകുമെന്ന് ഓർത്താ ഞാൻ പറഞ്ഞത്..’
ഞാൻ പറഞ്ഞു
‘അല്ല.. ഞാൻ വരാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് നീ അങ്ങനെ പറഞ്ഞത്.. ഞാൻ അത്ര പൊട്ടി ഒന്നുമല്ല..’
അവൾ ദേഷ്യത്തിൽ പറഞ്ഞു
‘നീ വരുന്നതിൽ എനിക്ക് എന്ത് പ്രശ്നം..? നീ വാ നമുക്ക് ഷോപ്പിംഗ് പോകാം എങ്കിൽ..’
ഞാൻ ഒടുവിൽ അത് അങ്ങ് സമ്മതിച്ചു കൊടുത്തു. ഇത് പോലെ ചെറിയ കാര്യങ്ങൾക്ക് ഒക്കെ അവൾ മുഖം വീർപ്പിച്ചു ഇരിക്കും
‘വേണ്ട.. നീ നിന്റെ പരുപാടി നോക്കി പൊക്കോ.. എന്റെ കൂടെ വരണ്ട..’
‘എന്റെ പരുപാടി പിന്നേ പോണുള്ളൂ.. നിന്റെ കൂടെ ഇപ്പോൾ വരാം.. ആദ്യം ഷോപ്പിംഗ്.. എന്തൊക്കെയാ വാങ്ങാൻ ഉള്ളെ..?
ഞാൻ ചോദിച്ചു
‘എന്റെ കൂടെ വരണ്ട എന്ന് പറഞ്ഞാൽ വരണ്ട..’
ഇഷാനി കടുപ്പിച്ചു പറഞ്ഞു. താൻ കൂടെ വന്നാൽ ശരിയാവില്ല എന്ന് കരുതി ആണ് ആദ്യം പോകുന്നടുത്തേക്ക് അവൻ ഇപ്പോ പോകാതെ ഇരിക്കുന്നത്. താൻ അറിയാതെ ഇരിക്കണം എന്ന് ഇവന് അത്രക്ക് നിർബന്ധം ഉള്ള കാര്യം ആണേൽ അതറിയാൻ തനിക്കും ഒട്ടും താല്പര്യമില്ല. എന്റെ വാശി എന്താണെന്ന് ഞാൻ കാണിച്ചു കൊടുക്കാം. അപ്പോൾ അവൻ തന്നെ വന്നു പറഞ്ഞോളും..
‘ഇഷാനി നീ വാ.. എന്റെ പരുപാടി ക്യാൻസൽ ചെയ്തു..’
ഞാൻ അവളുടെ കയ്യിൽ പിടിച്ചു. അവളാ കൈ തട്ടി മാറ്റി
‘നീ ക്യാൻസൽ ചെയ്യുവോ ചെയ്യാതെ ഇരിക്കുകയോ എന്ത് വേണേൽ ചെയ്തോ. എന്റെ കൂടെ വരണ്ട. അത്ര തന്നെ..’
അവളൊരു ഷാൾ പറപ്പിച്ചു ദേഹത്തൂടെ ചുറ്റി സൈഡ് ബാഗും കയ്യിലെടുത്തു വേഗത്തിൽ വെളിയിലേക്ക് നടന്നു