‘എടാ എനിക്കൊന്ന് ഷോപ്പിംഗ് പോണം.. നീ വാ പെട്ടന്ന്..’
അവളുടെ അടുത്തേക്ക് തല്ക്കാലം എന്റെ മോൻ പോവണ്ട.
‘എന്ത് പറ്റി പെട്ടന്നൊരു ഷോപ്പിംഗ്…?
ഞാൻ ചോദിച്ചു
‘കുറച്ചു കാര്യം വാങ്ങാൻ ഉണ്ട്.. നിന്നോട് ഞാൻ രാവിലെ പറഞ്ഞില്ലേ…?
ഇഷാനി ചുമ്മാ ചോദിച്ചു
‘എന്നോട് ഒന്നും പറഞ്ഞില്ല..’
ഞാൻ പറഞ്ഞു
‘ഇല്ലേ..? എന്നാൽ വിട്ടു പോയി.. നീ വാ വെയിൽ ആറി നിക്കുവാ.. പെട്ടന്ന് പോയിട്ട് വരാം..’
ചുരിദാർ ധരിച്ചു അലമാരയുടെ മുന്നിൽ നിന്ന് മുടി ഒന്ന് ചീകി ഒതുക്കി അവൾ പറഞ്ഞു
‘ഞാൻ വേറൊരു വഴിക്ക് ഇറങ്ങുവായിരുന്നു.. നീ വെയിറ്റ് ചെയ്യ്.. ഞാൻ പെട്ടന്ന് വരാം..’
ഞാൻ പറഞ്ഞു
‘നീ എവിടെ പോകുവാ..? എന്റെ കൂടെ മര്യാദക്ക് വന്നോ..’
ഞാൻ കഴിഞ്ഞിട്ട് മതി വേറെ കാര്യങ്ങൾ നിനക്ക്
‘ഷോപ്പിങ് ഇപ്പൊ അത്യാവശ്യം അല്ലല്ലോ. ഞാൻ പോയിട്ട് പെട്ടന്ന് വരാം..’
എവിടെ പോകുവാ എന്നുള്ള ചോദ്യത്തിന് അവൻ ഉത്തരം തന്നില്ല.
‘ഞാനും വരാം.. എന്നിട്ട് തിരിച്ചു വരുമ്പോൾ ഷോപ്പിങ് ചെയ്യാം..’
ഇഷാനി അടുത്ത നമ്പർ ഇറക്കി. ഒരു വിധത്തിലും നിന്നെ ഇന്ന് തന്നെ അവളുടെ അടുത്തേക്ക് വിടില്ല. അതൊരു വാശിയാണ്
‘എടാ ഇത് വേറൊരു സ്കീം ആണ്. നീ വന്നാൽ പോസ്റ്റ് ആകും..’
ഞാൻ പറഞ്ഞു
‘അത് കുഴപ്പമില്ല. ഞാൻ പോസ്റ്റ് അടിച്ചോളാം..’
ഇഷാനി വിട്ടു കൊടുക്കാതെ പറഞ്ഞു
‘അത് വേണ്ട.. നീ പറയുന്നേ കേൾക്ക്.. ഞാൻ തിരിച്ചു വന്നിട്ട് നമുക്ക് ഒരുമിച്ച് ഷോപ്പിംഗ് പോകാം..’
‘അതെന്താ ഞാൻ വന്നാൽ നിനക്ക് പ്രശ്നം..?
മുമ്പത്തെ ദേഷ്യം ഇഷാനിയിലേക്ക് തിരിച്ചു വരാൻ തുടങ്ങി