രാവിലെ ഉണർന്നപ്പോളേക്കും ഈ സ്വപ്നം ഞാൻ മറന്നിരുന്നു. ഇതിന് പിന്നാലെ പിന്നെയും കുറെ സ്വപ്‌നങ്ങൾ വന്നിരുന്നു. പക്ഷെ ഇത് ഒരു പ്രത്യേകതയുള്ള സ്വപ്നം ആയിരുന്നു.. ഞാൻ കണ്ടത് ഞാൻ അനുഭവിച്ച കാര്യങ്ങൾ തന്നെ ആണ്.. ഇതിന് മുമ്പും എനിക്ക് ഇങ്ങനെ ഉണ്ടായിട്ടുണ്ട്.. ആശ്രമത്തിൽ നിന്നും ജീവനാന്ദസ്വാമികളോട് യാത്ര ചോദിക്കുന്നത് ഞാൻ മുമ്പൊരിക്കൽ കണ്ടിട്ടുണ്ട്.. ഇപ്പൊ ഇതും.. എന്തായാലും ഉറക്കം ഉണർന്ന ഞാൻ ചിന്തിച്ചത് ഇതൊന്നും ആയിരുന്നില്ല.. ഞാനെങ്ങനെ എന്റെ വീട്ടിൽ എത്തി എന്നാണ് ഞാൻ ചിന്തിച്ചത്
അടിച്ചു കിണ്ടി ആയിട്ട് ബാറിൽ ഇരുന്നത് മാത്രം ആണ് എനിക്ക് ഓർമ ഉള്ളത്. അവിടുന്ന് തനിയെ ഡ്രൈവ് ചെയ്തു വരാൻ എനിക്ക് പറ്റില്ല. ഞാൻ രാഹുലിനെ വിളിച്ചിരുന്നോ..? കണ്ണ് മെല്ലെ തുറന്നപ്പോൾ എനിക്ക് അതിനുള്ള ഉത്തരം കിട്ടി. കട്ടിലിന്റെ ഒരു ഓരത്ത് കൂർക്കം വലിച്ചു അവനും കിടപ്പുണ്ട്. അവനാണ് അപ്പോൾ എന്നെ ഇവിടെ കൊണ്ട് തട്ടിയത്.. എന്നിട്ട് അവൻ പോയി കാണില്ല.. ഞാൻ അവനെ ഉണർത്താതെ മെല്ലെ എഴുന്നേറ്റ് അടുക്കളയിൽ പോയി രണ്ട് പേർക്കും ആയി കാപ്പി വച്ചു.. കൃത്യം കാപ്പി ആയപ്പോൾ അവൻ ഉറക്കം ഉണർന്നു
‘അവളെവിടെ..?
ഞാൻ നീട്ടിയ കാപ്പി വാങ്ങി ആദ്യം രാഹുൽ അതാണ് ചോദിച്ചത്..
‘അവൾ പോയി.. അവളുടെ സ്ഥലത്തേക്ക്.. ഇന്ന് ക്ലാസ്സ് തുടങ്ങുവല്ലേ..’
ഞാൻ പറഞ്ഞു
‘അവൾ അതിനായ് പോയത് തന്നേ ആണോ..? അതോ രണ്ടും കൂടി വഴക്ക് ഇട്ട് പോയതാണോ..?