‘ശരി. കാണാൻ നിന്നെ പോലെ ഒക്കെ ഉണ്ടാവും. പക്ഷെ എന്റെ അനിയത്തി അല്ലേ എന്തായാലും..?
ഞാൻ ചോദിച്ചു
‘ അവളുടെ ഫോട്ടോ ഉണ്ടോ.. കാണിച്ചെ..’
ഇഷാനി ആവശ്യപ്പെട്ടു
‘ഫോട്ടോ… ഫോട്ടോ ഇപ്പോൾ എന്റെ കയ്യിൽ ഇല്ല..’
ഞാൻ ഫോൺ എടുത്തു കയ്യിൽ പിടിച്ചു ഒന്ന് സംശയത്തോടെ പറഞ്ഞു
‘അനിയത്തി ആയിട്ട് ഫോട്ടോ ഒന്നും കയ്യിൽ ഇല്ലേ…?
‘നിനക്ക് എന്താ എന്നെ സംശയം ആണോ..?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
‘എനിക്ക് നിന്നെ സംശയം ഇല്ല. അങ്ങനെ ഒരു പെണ്ണല്ല ഞാൻ. പക്ഷെ നീ ഇപ്പോൾ എന്നോട് എന്തൊക്കെയോ മറച്ചു വച്ചു നടക്കുന്നുണ്ട്.. ഞാൻ എന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടും നീ എന്നിൽ നിന്ന് കുറെയൊക്കെ മറയ്ക്കുന്നുണ്ട്..’
ഇഷാനി വിഷമത്തോടെ പറഞ്ഞു.
‘ ഞാൻ നിന്നെ ചതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ…..?
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു
‘ഇല്ല.. പക്ഷെ…’
‘പക്ഷെ വേണ്ട. ഞാൻ നിന്നെ പറ്റിക്കുമോ…?
ഞാൻ ചോദിച്ചു
‘ഇല്ല..’
ഇഷാനി പറഞ്ഞു
‘പിന്നെ എന്താ നിനക്ക് ഈ പേടി ഒക്കെ..’
ഞാൻ ചോദിച്ചു
‘എന്നോട് ഒന്നും പറയാത്തത് കൊണ്ട്…’
അവൾ പരിഭവത്തോടെ പറഞ്ഞു
‘എല്ലാം സമയം ആകുമ്പോൾ പറയാം. അത് പോരേ..?
ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു
‘എന്താ ഇപ്പോൾ പറഞ്ഞാൽ…?
ഇഷാനി ചോദിച്ചു
‘ആദ്യം ഞാൻ അത് പറയാൻ വന്നപ്പോൾ നിനക്ക് അത് കേൾക്കാൻ മനസ്സ് ഇല്ലായിരുന്നു. എന്നാൽ ഇനിയിപ്പോ അതിന്റെ സമയം ആകുമ്പോളേ ഞാൻ പറയുന്നുള്ളു..’
ഞാൻ പറഞ്ഞു
അതെന്ത് കാര്യമാണ് താൻ അറിയണ്ട എന്ന് അർജുനോട് പറഞ്ഞത്..? ഇഷാനി പിന്നിലേക്ക് ചിന്തിച്ചു.. ഒരിക്കൽ തന്റെ പഴയ കാലത്തെ കുറിച്ച് അർജുൻ പറയാൻ വന്നപ്പോൾ താൻ വിലക്കിയിരുന്നു. അവന്റെ പഴയ ഗേൾ ഫ്രണ്ട്സിനെ കുറിച്ച് ഒന്നും അറിയണ്ട എന്ന് താൻ ശാഠ്യം പിടിച്ചിരുന്നു. ഇനി അതാണോ അവൻ ഇപ്പോൾ ഉദ്ദേശിച്ചത്…?