‘ എടാ പന്ന തായോളി…. ഇനി എന്നെ വിളിച്ചാൽ നിന്നെ ഞാൻ അരിഞ്ഞു കടലിൽ തള്ളും…’
ഞാൻ പല്ലുറുമ്മി അരിശത്തോടെ വിളിച്ചു പറഞ്ഞു കോൾ കട്ടാക്കി ആ നായിന്റെ മോനെ ബ്ലോക്കും ചെയ്തു. അവനെ കാണാൻ പോകുന്നില്ല എന്ന് ഞാൻ തീർച്ചപ്പെടുത്തി. പ്രശ്നങ്ങളിൽ ഒന്നും കൊണ്ട് തല വയ്ക്കാൻ എനിക്കിപ്പോ മനസില്ല.. അയാളെ ഒഴിവാക്കിയെങ്കിലും അയാൾ പറഞ്ഞ കാര്യം എന്റെ മനസ്സിൽ നിന്ന് പോയില്ല. ഞാൻ അതിനെ കുറിച്ച് തന്നെ ചിന്തിച്ചു ഇരുന്നു. ഉണ്ടായിരുന്ന ജോളി മൂഡും അതോടെ കുളമായി. ഇഷാനി എന്ത് പറ്റി എന്ന് ചോദിച്ചെങ്കിലും ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി… എന്റെ തൊടലും പിടിക്കലും ഒക്കെ നിന്നപ്പോൾ അവൾക്കും കാര്യമായി എന്തോ ഉണ്ടെന്ന് മനസിലായി..
‘നീ എന്താ ഭയങ്കര ഗ്ലൂമി ആയി ഇരിക്കണേ..? ഒന്നുമില്ല എന്ന് വെറുതെ പറയണ്ട.. എനിക്ക് അറിയാം എന്തോ ഉണ്ടെന്ന്…’
ഇഷാനി എന്നോട് പിന്നെയും ചോദിച്ചു വന്നു
‘ഒന്നുമില്ലടി.. നിനക്ക് വെറുതെ തോന്നണ ആണ്..’
ഞാൻ പറഞ്ഞു ഒഴിഞ്ഞു
‘അല്ല.. ഇതിപ്പോ ഒരു ദിവസം ആയി. എന്താണ് കാര്യം എന്ന് എനിക്ക് അറിയണം..’
ഇഷാനി വിടാതെ പറഞ്ഞു
‘ഒന്നുമില്ല. പിന്നെ ഞാൻ എങ്ങനെ പറയും..’
‘ഉണ്ട്.. ഇന്നലെ ആ കോൾ വന്നു കഴിഞ്ഞു ആണ് നീ മൂഡോഫ് ആയത്… ആരായിരുന്നു അത്..?
ഇഷാനി എന്നോട് ചോദിച്ചു
‘ഏത്..? നീ ആവശ്യം ഇല്ലാത്ത ഓരോന്ന് ചിന്തിച്ചു കൂട്ടുവാ..’
ഞാൻ പറഞ്ഞു
‘ആണോ.. ഓ ആയിക്കോട്ടെ..’
ഇഷാനി പിണങ്ങി
അവൾ പിണങ്ങി എന്ന് തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു അവളുടെ അടുത്ത് ചെന്നു. പിന്നിലൂടെ അവളെ കെട്ടിപിടിച്ചു അവളുടെ കഴുത്തിൽ ഞാൻ മുഖം ഉരസി. അവളുടെ മുഖം അപ്പോളും പിണങ്ങി തന്നെ ആയിരുന്നു