‘നീ എവിടാ..?
ഫൈസി ആയിരുന്നു ഫോണിൽ
‘ഞാൻ ഇവിടെ..- ഇഷാനിയുടെ കടയുടെ കാര്യം പറയാൻ ആണ് ആദ്യം വന്നത്. പിന്നെ ടൗണിൽ ആണെന്ന് മാത്രം പറഞ്ഞു.
‘ഞാൻ ടൗണിൽ ഉണ്ട്.. എന്താടാ..?
‘നീ എവിടാ എന്ന് പറ.. പെട്ടന്ന് കാണണം..’
എന്തോ സീരിയസ് ആയി ഉണ്ടെന്ന് എനിക്ക് മനസിലായി. എന്തോ കണ്ടെത്തിയ ഭാവത്തിൽ ആയിരുന്നു അവൻ വിളിച്ചത്. അത്യാവശ്യം സീരിയസ് ആയ ഒരു കാര്യമുള്ളത് കൊണ്ട് തന്നെ ആയിരുന്നു അവൻ വിളിച്ചത്..
കുറച്ചു വർഷങ്ങൾക്ക് മുമ്പ് കേസ് വന്നു അടച്ചിട്ട ഞങ്ങളുടെ ഒരു ഫാക്ടറി ഉണ്ട്. നിലവിൽ അതിപ്പോ ഞങ്ങളുടെ മേൽനോട്ടത്തിൽ അല്ല അച്ഛന്റെ സുഹൃത്തും ബന്ധുവുമായ ദേവരാജൻ അങ്കിളിന്റെ കീഴിൽ ആണ് അത് വരുന്നത്. അമ്മയുടെ മരണത്തിന് ശേഷം എല്ലാ ബിസിനസും ശ്രദ്ധിക്കാൻ പറ്റില്ലെന്ന് പറഞ്ഞു അച്ഛൻ പലതിൽ നിന്നും ഒഴിഞ്ഞത് കൊണ്ട് ബിസിനസ് രണ്ടാക്കി. അങ്ങനെ രണ്ടാക്കിയതിൽ ഒന്നാണ് കേസിൽ പെട്ട് തുറക്കാതെ കിടക്കുന്ന ഈ ഫാക്ടറി. ഞങ്ങളുടെ ഉടമസ്‌ഥതയിൽ അല്ലെങ്കിലും കമ്പിനികളുടെ എല്ലാം പേര് കൈതേരി എന്ന് തന്നെ ആയിരുന്നു.
ഫൈസി കുറച്ചു നാളത്തെ അന്വേഷണത്തിന് ശേഷമാണ് ഈ സ്‌ഥലം കണ്ട് പിടിച്ചത്.. ഓരോ ചെറിയ തെളിവും അടുക്കി അടുക്കി വച്ചു ആണ് അവൻ ഇതിലേക്ക് എത്തിയത്. അടഞ്ഞു കിടക്കുന്നു എന്ന് പറയപ്പെടുന്ന ഫാക്ടറിയിൽ അവൻ കുറച്ചു മുമ്പ് പോയി നോക്കി. അവിടെ ആളനക്കം ഉള്ളത് പോലെ അവന് ഫീൽ ചെയ്തു. അത് കൂടി ആയപ്പോൾ അവന് സംശയം ഇരട്ടിയായി. അത് പറയാനാണ് അത്യാവശ്യം ആയി അവൻ എന്നെ കാണാൻ വന്നത്..