‘നീ ഇതെപ്പോ ഇവനേ ഇങ്ങോട്ട് കൊണ്ട് വന്നു..?
ഇഷാനി ചോദിച്ചു
‘എക്സാം തീരുന്നതിനു മുന്നേ തന്നെ ഇങ്ങോട്ട് കൊണ്ട് വന്നു.. നിനക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി പറയാതെ ഇരുന്നതാ ഞാൻ..’
ഞാൻ പറഞ്ഞു
‘കൊള്ളാം നീ.. ഞാൻ എത്ര വിഷമിച്ചെന്നോ ഇവനെ കാണാതെ..’
നൂനുവിനെ കെട്ടിപിടിച്ചു ഇഷാനി പറഞ്ഞു
അവനെ കളിപ്പിച്ചു കഴിഞ്ഞു ഞാൻ ഇഷാനിയും ആയി വീടിന്റെ ഉള്ളിലേക്ക് കയറി. അച്ഛൻ അപ്പോളാണ് ഞങ്ങൾ വന്നത് അറിഞ്ഞത്. അച്ഛനെ കണ്ടപ്പോ ഇഷാനി പെട്ടന്ന് ചെന്നു കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. അച്ഛൻ പെട്ടന്ന് എന്താണ് ഇതെന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ കാര്യങ്ങൾ എല്ലാം അത് കഴിഞ്ഞു ആണ് അച്ഛനോട് പറഞ്ഞത്
‘ഇവൾ കാല് തൊട്ട് വന്ദിച്ചപ്പോൾ ഞാൻ കരുതി നിങ്ങൾ രണ്ട് പേരും കല്യാണം കഴിഞ്ഞിട്ട് വരുന്ന വഴി ആണെന്ന്..’
അച്ഛൻ ഒരു തമാശ പൊട്ടിച്ചു
അച്ഛൻ വെറുതെ പറഞ്ഞത് ആണെങ്കിലും ഞങ്ങൾക്ക് രണ്ട് പേർക്കും അത് പെട്ടന്ന് കള്ളത്തരം പിടിച്ചത് പോലെ ആയി. പക്ഷെ ഞങ്ങൾ അത് മുഖത്ത് കാണിക്കാതെ നിന്നു.
‘അപ്പോൾ നിങ്ങൾ രണ്ട് പേരും കൂടെ ചെന്നു എല്ലാവരെയും സമ്മതിപ്പിച്ച സ്‌ഥിതിക്ക് ഇനി എന്റെ സഹായം ഒന്നും ഈ കാര്യത്തിൽ വേണ്ടല്ലോ..?
അച്ഛൻ ചിരിച്ചു കൊണ്ട് ഇഷാനിയോട് ചോദിച്ചു
‘ഇവള്ടെ പേരപ്പൻ ചിലപ്പോ വിളിക്കും അച്ഛനെ. ഇവൾ നമ്പർ കൊടുത്തിട്ടുണ്ട്..’
ഞാൻ പറഞ്ഞു..
ഞങ്ങളുടെ ഫാമിലി ചുറ്റുപാട് ഒക്കെ കാരണം ഇഷാനിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ താല്പര്യം കുറയുമോ എന്നൊക്കെ അച്ഛന് ഒരു പേടി ഉണ്ടായിരുന്നു. അതിന്റെ ഒന്നും ആവശ്യമില്ല എന്ന് ഇഷാനി പറഞ്ഞു.. ഞങ്ങൾ സംസാരിച്ചു ഇരിക്കുമ്പോ മഹാനും വന്നു.. ഏറെ നാളുകൾക്ക് ശേഷം വീട്ടിൽ തമാശകളും ചിരിയും എല്ലാം മുഴങ്ങി. ഒരു കുടുംബം ആണിതെന്ന ഫീൽ അച്ഛന് ഇപ്പോൾ ആയിരിക്കും തോന്നുന്നത്