‘എന്റെ മനസ്സിൽ ഞാൻ ഭയങ്കര നല്ല കുട്ടി ആണെന്നൊക്കെ ഉള്ള ഇമേജ് പണ്ട് മുതലേ ഉണ്ടായിരുന്നു.. അത് ഒക്കെ ബ്രേക്ക് ആകുമ്പോൾ ഉള്ളൊരു കുത്ത്.. അതാണ്..’
അവൾ പറഞ്ഞു..
‘ഇത് ചെയ്തു എന്ന് വച്ചു നീ ചീത്ത ആകുമൊ..? അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ..’
‘പണ്ട് തൊട്ട് മനസ്സിൽ കയറിയ തോട്ട് അല്ലേ… അത് മാറ്റാൻ നല്ല പാടാണ്…’
അവൾ പറഞ്ഞു. ഞാൻ മറുപടി ഒന്നും പറയാൻ പോയില്ല. കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവളുടെ സാധനങ്ങൾ അടുക്കി വച്ചരിക്കുന്ന മേശയുടെ അടുത്ത് പോയി ഞാൻ നിന്നു. അവിടെ വച്ചിരിക്കുന്ന ഒരു ഡപ്പാ തുറന്നു അതിൽ ഇരുന്ന കുങ്കുമം ഞാൻ വിരലിൽ മുക്കി. തിരിച്ചു അവളുടെ അടുത്ത് വന്നപ്പോൾ അവൾ കാര്യം അറിയാതെ കട്ടിലിൽ എഴുന്നേറ്റു ഇരുന്നു..
ഒരു കൈ കൊണ്ട് അവളുടെ കവിളിൽ തലോടി ഞാൻ എന്റെ വിരലിലെ സിന്ദൂരം അവളുടെ സീമന്തരേഖയിൽ അണിയിച്ചു.. ഞാൻ ചെയ്തത് എന്താണെന്ന് ഓർത്തു ഒരുനിമിഷം ഇഷാനി പകച്ചു പോയി. പിന്നെ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..
‘ നിന്റെ ഒരു സമാധാനത്തിനു…’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
‘കല്യാണത്തിന് ഇനിയും ടൈം ഉണ്ടല്ലോ.. അത് വരെ നീ ഇത് ആലോചിച്ചു ഇരുന്ന് വിഷമിക്കണ്ട.. ആരും കണ്ടില്ലേലും പുഷ്പവൃഷ്ടി നടത്തിയില്ലേലും ഇത് വിവാഹം കഴിച്ചതായി കൂട്ടും.. ഇല്ലേ….?
ഞാൻ ചോദിച്ചു
അവൾ മറുപടി ഒന്നും പറഞ്ഞില്ല. ഇഷാനി പെട്ടന്ന് എഴുന്നേറ്റു എന്നെ കെട്ടിപിടിച്ചു.. കെട്ടിപിടിച്ചു എന്നെ തുരുതുരെ ചുംബിച്ചു.. എന്റെ മുഖത്ത് എല്ലായിടത്തും അവളുടെ സ്‌നേഹചുംബനങ്ങൾ എത്തി. അവളുടെ നെറുകയിലെ സിന്ദൂരക്കുറിയിലേക്ക് ഞാൻ അഭിമാനത്തോടെ നോക്കി.. ഞാൻ എന്റെ പ്രാണനെ സ്വന്തം ആക്കിയെന്നതിനുള്ള തെളിവ് ആണ് ഈ കാണുന്നത്. അവളെ ചേർത്ത് പിടിച്ചു ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു…