‘ഞാൻ അവളുടെ മുന്നോട്ടുള്ള ലൈഫ് ചിന്തിക്കുവായിരുന്നു.. അവൾക്ക് ഇനി ഒരു ലൈഫ് ഉണ്ടാകുമോ..? എനിക്കത് ആലോചിക്കുമ്പോൾ തന്നെ സങ്കടം വരുന്നു..’
ഇഷാനി പറഞ്ഞു
‘അവൾക്കിപ്പോ ഇരുപത് വയസ്സ് അല്ലേ ഉള്ളു. ഇനിയും ലൈഫ് ഉണ്ട്..’
ഞാൻ പറഞ്ഞു
‘അവൾ വേറെ ഒരാളെ ഇനി സ്നേഹിക്കും എന്നാണോ നീ പറയുന്നത്..?
ഇഷാനി എന്നോട് സംശയത്തോടെ ചോദിച്ചു
‘അതൊന്നും എനിക്ക് പറയാൻ കഴിയില്ല. എന്തായാലും കുറച്ചു കഴിയുമ്പോ അവൾക്ക് വേറെ ഒരാളെ കെട്ടേണ്ടി വരും. അയാളെ സ്നേഹിക്കേണ്ടി വരും.. അങ്ങനെ ഒക്കെ ആണ് ലൈഫ്…’
ഞാൻ ഒരു നെടുവീർപ്പോടെ പറഞ്ഞു
‘ഞാൻ ഇപ്പൊ മരിച്ചു പോയാൽ നീ വേറെ കെട്ടുമോ…?
ഇഷാനി പെട്ടന്ന് എന്തോ ആലോചിച്ചിട്ടെന്ന പോലെ ചോദിച്ചു
‘ഊമ്പിയ വർത്താനം പറയാതെ…’
എനിക്ക് ദേഷ്യം വന്നു. ഞാൻ നീരസത്തോടെ പറഞ്ഞു
‘പറ. ഞാൻ മരിച്ചു പോയാൽ നീ എന്ത് ചെയ്യും..?
അവൾ എന്റെ തോളിൽ പിടിച്ചു കുലുക്കി എന്നെ കൊണ്ട് പറയിക്കാൻ ശ്രമിച്ചു
‘നീ മരിച്ചു പോയാൽ കുഴിച്ചിടും. മിണ്ടാതെ പോ മൈരേ.. എനിക്ക് ദേഷ്യം വരുന്നുണ്ട്..’
ഞാൻ ദേഷ്യപ്പെട്ടു പറഞ്ഞു. അവൾ പക്ഷെ അത് കാര്യം ആക്കാതെ പിന്നെയും കൊണ പറഞ്ഞു വന്നു
‘പറയടാ.. നീ മൂവ് ഓൺ ആകുമോ..? അതോ താടി ഒക്കെ വളർത്തി നിരാശ കാമുകൻ ആയി നടക്കുമോ..?
‘ഇഷാനി… എനിക്ക് ദേഷ്യം വരുന്നുണ്ട്…’
ഞാൻ അവളോട് പറഞ്ഞു
‘എനിക്ക് നീ സെന്റി അടിച്ചു നടക്കുന്നത് കാണാൻ ഒട്ടും ആഗ്രഹമില്ല.. നീ വേറൊരു പെണ്ണിനെ കേട്ടുവാണേൽ എന്നേക്കാൾ അടിപൊളി ആയിട്ടുള്ള ആരെയെങ്കിലുമേ കെട്ടാവുള്ളു.. കേട്ടല്ലോ….?
എന്റെ ദേഷ്യം കണക്കിൽ ആക്കാതെ അവൾ പിന്നെയും ചിലച്ചപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു