റോക്കി 6 [സാത്യകി] [Climax]

Posted by

‘അയ്യോ ഇവനോ..? ഇവനേ ഞാൻ കണ്ടിട്ടുണ്ട്.. ശോ പാവം..’
അവൾ അവന്റെ ഫോട്ടോയിൽ നോക്കി പറഞ്ഞു

‘ഒറ്റ മോൻ ആയിരുന്നു..’
ഞാൻ പറഞ്ഞു

‘അയ്യോ കഷ്ടം.. അവന്റെ ഫാമിലി എങ്ങനെ സഹിക്കുമോ..? നീ അവനായി നല്ല കമ്പനി ആയിരുന്നോ..?
ഇഷാനി ചോദിച്ചു

‘കമ്പിനി ഉണ്ടായിരുന്നു. അവൻ മിക്കപ്പോഴും നമ്മുടെ ഡിപ്പാർട്മെന്റ് ന്റെ അവിടെ വരാറുണ്ട്.. ക്രിസ്റ്റിയെ അവന് ഇഷ്ടം ആയിരുന്നു. അവളെ കാണാൻ എപ്പോളും നമ്മുടെ വാതുക്കൽ കൂടെ പോകാറുണ്ടായിരുന്നു…’
ഞാൻ അവനെ ഉള്ളിൽ ഓർത്തു കൊണ്ട് പറഞ്ഞു

‘ആണോ..? അതെനിക്ക് അറിയില്ലായിരുന്നു..’
ഇഷാനി പറഞ്ഞു

വലിയ പരിചയം ഇല്ലെങ്കിലും അവൾക്കും ആ മരണവാർത്ത ദുഃഖം ഉണ്ടാക്കി. കോളേജ് അടച്ചെങ്കിലും നാളെ അവന്റെ മൃതദേഹം കോളേജിൽ പൊതുദർശനത്തിന് വയ്ക്കും എന്ന് അറിയാൻ കഴിഞ്ഞു. ഉച്ച കഴിഞ്ഞാണ് അവന്റെ ബോഡി കോളേജിൽ കൊണ്ട് വന്നത്. ഉറ്റ സുഹൃത്തിനെ അവസാനമായി കാണാൻ അവന്റെ സുഹൃത്തുക്കൾ ഒരുപാട് പേര് കോളേജിൽ എത്തിയിരുന്നു. കോളേജ് ആദ്യമായ് ആണ് അത്രയും മൂകമായി എനിക്ക് ഫീൽ ചെയ്തത്. എല്ലാവരുടെ മുഖത്തും സങ്കടം തളം കെട്ടി നിന്നു..

മൃതദേഹം ദർശനത്തിന് വച്ചു എല്ലാവരും കണ്ടു മാറുന്നതിനു ഇടയിൽ ഞാനും അവനെ ഒരു നോക്ക് നോക്കി.. അപകടത്തിന്റെ പരിക്ക് ഒന്നും മുഖത്ത് അറിയാൻ ഇല്ലായിരുന്നു.. ഉറങ്ങി കിടക്കുന്നത് പോലെ ശാന്തമായി അവൻ കിടക്കുന്നു. ചുറ്റും കൂടി നിൽക്കുന്ന പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.. പലരും കരച്ചിൽ അടക്കി പിടിച്ചിരിക്കുകയാണ്. ഇഷാനി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അവനെ അത്ര പരിചയം ഇല്ലെങ്കിൽ കൂടി അവൾക്കും ആ സാഹചര്യത്തിൽ കരച്ചിൽ വന്നു..

Leave a Reply

Your email address will not be published. Required fields are marked *