‘അത് ഞാൻ പിന്നെ തന്നോളാം.. പോരെ.. ഇനി അത് ആലോചിച്ചു ഇരിക്കേണ്ട വെറുതെ..’
ഞാൻ പറഞ്ഞു
കുളിച്ചു കഴിഞ്ഞു ഞങ്ങൾ കയറി കിടന്നു. പിറ്റേന്ന് ആയിരുന്നു ഞങ്ങളുടെ പ്രൊജക്റ്റ്. ഞാനും രാഹുലും കൃഷ്ണയും ആയിരുന്നു ഒരു ടീം. അവൾ ഉള്ളത് കൊണ്ട് ഞങ്ങൾ രക്ഷപെട്ടു എന്ന് പറയാം. വൈവ ആണേലും വലിയ പരിക്ക് ഇല്ലാതെ ഞങ്ങൾ രക്ഷപെട്ടു. ഇഷാനിക്കും എളുപ്പം ആയിരുന്നു ചോദ്യങ്ങൾ. ക്ലാസ്സ് എല്ലാം കഴിഞ്ഞത് കൊണ്ട് കോളേജ് ആകമാനം ഒരു മൂകത ആയിരുന്നു. മിക്ക ക്ലാസ്സും അടഞ്ഞു കിടക്കുന്നു. ഞങ്ങൾ അത് വഴിയെല്ലാം നൊസ്റ്റാൾജിയ പെറുക്കി നടന്നു. ഇനി ഇത് പോലെ ഇതിനകത്തൂടെ നടക്കാൻ പറ്റില്ലല്ലോ..
ഇനി സർട്ടിഫിക്കറ്റ് വാങ്ങാൻ കോളേജിൽ വന്നാൽ മതിയാകും എന്ന് കരുതിയാണ് ഞങ്ങൾ അവിടെ നിന്നും പോന്നത്. പക്ഷെ ഒരു ദുരന്തം ഒരിക്കൽ കൂടി ഞങ്ങളെ അങ്ങോട്ട് കൊണ്ട് നിർത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. പ്രൊജക്റ്റ് കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞാണ് ആഷിയുടെ കോളിൽ നിന്നും ആ വാർത്ത ഞാൻ അറിഞ്ഞത്..
‘എടാ നമ്മുടെ ഫിലോസഫിയിലെ ടോണിക്ക് ആക്‌സിഡന്റ് ആയെടാ.. ആൾ പോയി എന്നൊക്കെയാ കേൾക്കുന്നേ…’
അവൻ ആദ്യം അത് പറഞ്ഞപ്പോ എനിക്ക് അത് അങ്ങോട്ട് വിശ്വസിക്കാൻ പറ്റിയില്ല. അത്ര വലിയ കമ്പനി അല്ലേലും എനിക്ക് നല്ല പരിചയം ഉള്ള ആളായിരുന്നു ടോണി. എക്സാം ടൈമിൽ കൂടി അവനെ ഞാൻ കണ്ടതും സംസാരിച്ചതും ഒക്കെയാണ്.. അവൻ മരിച്ചു എന്നറിഞ്ഞപ്പോൾ എനിക്ക് അത് വല്ലാത്ത ഷോക്ക് ആയി.. ആക്‌സിഡന്റ് മരണങ്ങൾ എന്നെ ഒരുപാട് വേട്ടയാടുന്ന വാർത്തയാണ്.. കുറച്ചു സമയം കൊണ്ട് തന്നെ ആ ന്യൂസ് സത്യം ആണെന്ന് മനസിലായി. ടോണിയുടെ ഫോട്ടോ വച്ചു ആദരാജ്ഞലികൾ ഒക്കെ എല്ലായിടത്തും നിന്നും സ്റ്റാറ്റസ് വരാൻ തുടങ്ങി.. അത് കണ്ടപ്പോ ആണ് ഇഷാനിക്ക് ആളെ മനസിലായത്..