‘ഗ്യാസ് മണക്കുന്നല്ലോ…? ലീക്ക് വല്ലോം ഉണ്ടോ..?
ഞാൻ അവളോട് ചോദിച്ചു
‘അയ്യോ ഞാൻ ഓൺ ആക്കിയിട്ടു കത്തിക്കാൻ വിട്ടു പോയി..’
ഇഷാനി മനോരാജ്യത്ത് നിന്നും തിരിച്ചു വന്നു ചാടി എഴുന്നേറ്റു ഗ്യാസ് ഓഫ് ആക്കി..
‘കത്തിക്കാൻ മറന്നു പോയോ..?
ഞാൻ ചോദിച്ചു
‘ആ ഞാൻ വിട്ടു പോയി..’
അവൾ നിസാരമായി പറഞ്ഞു. എനിക്ക് മുറിയിൽ കയറിയപ്പോൾ തന്നെ മണം വന്നിരുന്നു. അപ്പോൾ അത്രയും നേരം ഇവൾ ഗ്യാസ് ഓൺ ആക്കിയിട്ടു അതിന്റെ ചുവട്ടിൽ ഇരുന്നു കുഞ്ഞു കളിക്കുവായിരുന്നോ..? എനിക്ക് ദേഷ്യം വന്നു
‘വിട്ടു പോയെന്നോ..? നല്ല പോലെ മണം വന്നല്ലോ.. എന്നിട്ട് കീഴെ ഇരുന്ന നിനക്ക് വന്നില്ലേ…?
ഞാൻ ദേഷ്യത്തിൽ ചോദിച്ചു
‘ആ എനിക്ക് വന്നില്ല..’
ഇഷാനി എന്റെ ദേഷ്യം കൂസാതെ പറഞ്ഞു
‘നീ പിന്നെ എന്തോ ആലോചിച്ചു കൊണ്ട് ഇരിക്കുവായിരുന്നു..? എങ്ങാനും തീ പിടിച്ചിരുന്നേൽ എന്ത് ആയേനെ…?
‘തീ പിടിച്ചാൽ ചത്ത് പോയേനെ..’
അവൾ നിസാരമായി അത് പറഞ്ഞപ്പോ എന്റെ കയ്യിൽ നിന്ന് പോയി
‘നീ ഈ പരുപാടി കാണിച്ചിട്ട് കൊണച്ച വർത്താനം കൂടെ പറയല്ലേ ഇഷാനി..’
ഞാൻ ശരിക്കും റെയ്‌സ് ആയി
‘നീ എന്തിനാ ചൂടാവുന്നെ..? ഒന്നും പറ്റിയില്ലല്ലോ..?
‘എന്ന് വച്ചു ഇങ്ങനെ കാണിച്ചത് കണ്ടില്ല എന്ന് വെക്കണോ..? ഇനി മേലാൽ നീ അടുക്കളയിൽ കയറി പോയേക്കല്ല്..’
ഞാൻ പറഞ്ഞു
‘ഓ പിന്നെ നീയാണോ അതൊക്കെ തീരുമാനിക്കുന്നെ..?
അവൾ ചോദിച്ചു
‘ആ ഞാനാണ്. ഗ്യാസും മൈരും ഒന്നും ഉണ്ടാക്കാൻ അറിയാത്തവൾ അടുക്കളയിൽ കയറേണ്ട..’
ഞാൻ തീർത്തു പറഞ്ഞു