‘അങ്ങനെ പറയരുത്.. എനിക്ക് വളരെ പ്രധാനപെട്ട ഒരു കാര്യം പറയാൻ ഉണ്ട്.. ഫോണിൽ കൂടി പറഞ്ഞാൽ ശരിയാവില്ല..’
ഫെർണോ പറഞ്ഞു
‘എന്ത് അത്യാവശ്യം ആണേലും പറ്റില്ല..’
ഞാൻ തീർത്തു പറഞ്ഞു
‘തന്റെ ചേട്ടനെ സംബന്ധിക്കുന്ന കാര്യമാണ്.. പ്ലീസ് വരണം..’
അത് പറഞ്ഞപ്പോ ഞാൻ പെട്ടന്ന് ഒന്ന് പകച്ചു
‘നമ്മൾ ആദ്യം കണ്ട ആ മടയുടെ അവിടെ ഞാൻ കാണും അര മണിക്കൂറിനുള്ളിൽ.. പ്ലീസ്… വരണം…’
അയാൾ ഫോൺ കട്ട് ചെയ്തു. പോകണ്ട എന്ന് ഉറപ്പിച്ച എനിക്ക് പെട്ടന്നൊരു ചാഞ്ചാട്ടം വന്നു. എന്റെ ചേട്ടന്റെ എന്ത് കാര്യമാണ് അയാൾക്ക് പറയാനുള്ളത്..? ഇനി മുന്നത്തെ പോലെ എന്തെങ്കിലും മോശം പറയാൻ ആണോ..? ഇനി ഒരുപക്ഷെ അന്ന് പറഞ്ഞത് കള്ളം ആണെന്ന് പറയാൻ ആണോ..? എന്തായാലും അവിടെ ചെന്നാൽ മാത്രമേ അറിയാൻ കഴിയൂ.. ഞാൻ പോകാൻ തീരുമാനിച്ചു..
ഞാൻ ഷർട്ട് മാറി ഇടുന്നത് കണ്ടപ്പോ ആണ് ഞാൻ പുറത്തേക്ക് പോകുവാണ് എന്ന് ഇഷാനിക്ക് മനസിലായത്. അവൾ ആണേൽ ഞാൻ വത്സൻ കൊടുത്ത് നിർത്തിയ പോലെ കാലും കവച്ചു തന്നെ ഇരിപ്പുണ്ട്.. പെട്ടന്ന് ഞാൻ അവളുടെ കാര്യവും മറന്നു..
‘എടാ ഞാൻ ഇപ്പൊ വരാമേ… ഒരു വൺ ഹവർ..’
ഞാൻ അവളോട് പറഞ്ഞു
‘ഇപ്പൊ എവിടെയും പോവണ്ട. ഇവിടെ നിക്ക്..’
ഇഷാനി എഴുന്നേറ്റ് എന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു
‘ഒരു അത്യാവശ്യ കാര്യം ഉണ്ട്.. ഞാൻ പെട്ടന്ന് വരാം..’
‘ആരാ വിളിച്ചത്..?
അവൾ ചോദിച്ചു
‘ഒരു ഫ്രണ്ട്..’
ഞാൻ കൂടുതൽ പറയാൻ മിനക്കെട്ടില്ല
‘ഫ്രണ്ടിന് പേരില്ലെ…?
അവൾ ചോദിച്ചു
‘പറഞ്ഞാലും നിനക്ക് അറിയില്ല.. ഞാൻ പെട്ടന്ന് വരാം..’
അത്രയും പറഞ്ഞിട്ട് ഞാൻ ധൃതിയിൽ പുറത്തേക്ക് പോയി