‘എടാ അവൾ സില്ലി ആയി തട്ടുന്നത് ആണ് അങ്ങനെ. അല്ലാതെ തല്ലിയത് അല്ല..’
ഞാൻ പലവട്ടം പറഞ്ഞിട്ടും അവൾ കൺവീൻസ് ആയില്ല
‘നിന്റെ ദേഹത്ത് ആരും തൊടുന്നത് എനിക്ക് ഇഷ്ടമല്ല..’
ഇഷാനി പല്ലുറുമ്മി പറഞ്ഞു
‘ശരി.. ഇനി അങ്ങനെ ഇല്ല.. നീ ഒന്ന് അടങ്ങ്..’
ഞാൻ പറഞ്ഞു
‘എനിക്ക് പറ്റില്ല. അവൾ തല്ലിയപ്പോ നീ എന്താ പഴം വിഴുങ്ങിയ പോലെ നിന്നത്..?
ഇഷാനിക്ക് എന്നോടും ദേഷ്യമാണ്
‘തല്ലിയത് അല്ലെന്ന് ഞാൻ പറഞ്ഞില്ലേ..?
‘നീ ഒന്നും പറയണ്ട. കണ്ടവളുമാരുടെ തല്ലും വാങ്ങിച്ചോണ്ട് വന്നേക്കുന്നു..’
ഇഷാനി എന്റെ നേരെ താഴെ കിടന്ന ഫുട്ബോൾ എടുത്തു എറിഞ്ഞു കൊണ്ട് പറഞ്ഞു. ഞാൻ വിദഗ്ദമായി അത് കൈ കൊണ്ട് തട്ടി മാറ്റി
‘അല്ല നിനക്ക് ഇത്രയ്ക്ക് ധൈര്യം ഉണ്ടേൽ അന്ന് ലച്ചു എല്ലാം നിന്നെ തല്ലിയപ്പോ എന്താ നീ ഒന്നും ചെയ്യാതെ ഇരുന്നത്. ഇപ്പോ കാണിച്ച പകുതി ശൗര്യം എന്താ അന്ന് ഒന്നും കാണിക്കാഞ്ഞത്…?
ഞാൻ അവളുടെ അടുത്ത് വന്നു ചോദിച്ചു
‘അന്ന് എനിക്ക് ഇത്രയും ദേഷ്യം വന്നില്ല..’
ഇഷാനി പതിയെ പറഞ്ഞു. അവൾ പതിയെ കൂളായി വന്നു..
‘എടാ ഞാൻ അവിടെ അലമ്പാക്കിയോ..? ശോ ഫൈസി ചേട്ടൻ എന്ത് കരുതി കാണും..? നീ ഒന്ന് വിളിച്ചു ചോദിക്കുമോ..?
ഇഷാനി എന്നോട് ചോദിച്ചു
‘ആ ഇപ്പൊ അവനെ വിളിച്ചു ചോദിക്കാൻ പറ്റിയ കാര്യം.. അവൻ ഇതൊന്നും അറിഞ്ഞു കൂടിയില്ല. ആരും കണ്ടൊന്നുമില്ല. പിന്നെ നിങ്ങൾ ഒച്ച എടുക്കുന്നത് കുറച്ചു പേര് കേട്ട് എന്ന് മാത്രം..’
ഞാൻ പറഞ്ഞു
‘ശേ എന്നാലും മോശം ഒരു ഫങ്ക്ഷൻ പോയിട്ട് ഇങ്ങനെ ഒക്കെ..’
ഇഷാനി നാണക്കേട് കൊണ്ട് വിരൽ കടിച്ചു