‘അങ്ങനെ ഒന്നും ക്ലിയർ ആകില്ല. ഒന്നാമത് നമ്മളെ രണ്ടിനെയും കണ്ടു അവൾക്ക് കലിപ്പ് ആയിരിക്കും..’
ഞാൻ പറഞ്ഞു
‘അത് സംസാരിച്ചാൽ അല്ലേ അറിയൂ.. ദേ ഇപ്പൊ അവൾ ഒറ്റയ്ക്കാ.. നീ ചെല്ല്..’
ഇഷാനി പിന്നെയും നിർബന്ധിച്ചപ്പോ ഞാൻ മടിയോടെ എഴുന്നേറ്റ് ലച്ചുവിന് അടുത്തേക്ക് ചെന്നു. അവൾ തനിച്ചു ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോ അവൾ കോൾ കട്ട് ചെയ്തു.. ഇഷാനി ഞങ്ങളെ നോക്കാതെ ഫോണിൽ നോക്കി ഇരിക്കുകയാണ്. അല്ലെങ്കിൽ അത് പോലെ അഭിനയിക്കുന്നു
‘നീ എന്ന് വന്നു…?
ഞാൻ വെറുതെ ഒരു കുശലം പോലെ അവളോട് ചോദിച്ചു
‘കുറച്ചു ദിവസം ആയി..’
അവൾ മറുപടി തരുമെന്ന് ഞാൻ കരുതിയത് അല്ല
‘അവധി ആണോ ഇപ്പൊ..?
ഞാൻ പിന്നെയും ചോദിച്ചു.
‘മ്മ്..’
അവൾ മൂളി
‘നിന്നെ ഞാൻ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല. ഞാൻ കരുതി നീ ബാംഗ്ലൂർ ആവുമെന്ന്..’
‘ഞാൻ നിന്നെ പ്രതീക്ഷിച്ചിരുന്നു.. നിന്റെ കമ്പനിയിൽ അല്ലേ ഫൈസി ഇപ്പൊ. അപ്പോൾ നീ എന്തായാലും കാണുമെന്നു എനിക്ക് അറിയാമായിരുന്നു..’
ലച്ചു പറഞ്ഞു.
‘എന്നോട് ഇപ്പോളും ദേഷ്യം ഉണ്ടോ..?
ഞാൻ അവളോട് ചോദിച്ചു
‘നിന്നോട് ഇപ്പോ എനിക്ക് ഒരു ഫീലിംഗ്സുമില്ല.. യൂ ആർ ജസ്റ്റ് എ നോബഡി..’
ലച്ചു അങ്ങനെ പറഞ്ഞപ്പോ എനിക്ക് ഫീലായ്. ഞാനത് അർഹിക്കുന്ന മറുപടി ആണെങ്കിൽ കൂടി അവളുടെ ഉള്ളിൽ ആരും അല്ലാതെ ആകുന്നത് എനിക്ക് വേദന ഉണ്ടാക്കുന്ന ഒരു കാര്യം ആയിരുന്നു
‘ ഓഹ്..’
എനിക്ക് മറുപടി ഒന്നും പറയാൻ വന്നില്ല
‘എനിവേ നീ ഹാപ്പി ആണല്ലോ.. രണ്ട് പേരും ഹാപ്പി ആണല്ലോ..’
ലച്ചു കളിയാക്കുന്ന പോലെ ഇഷാനിയെ നോക്കി പറഞ്ഞു.