ഞാൻ പറഞ്ഞു
‘അത് തന്നെ.. ബിസിനസ് പൊട്ടിയപ്പോ വട്ടായത് ആകും. ഞാൻ പറഞ്ഞില്ലേ അവനെ ഒന്നും മൈൻഡ് ആക്കണ്ട..’
രാഹുൽ അത് പറഞ്ഞോണ്ട് ഇരുന്നപ്പോൾ എന്റെ ഫോൺ റിംഗ് ചെയ്തു.. കൃഷ്ണ ആയിരുന്നു..
‘ഇവൾ എന്തിനാണോ ഈ വിളിക്കുന്നെ..? ഓഫിസിൽ തിരക്ക് ഉള്ളത് കൊണ്ട് ഇന്ന് കോളേജിൽ വരില്ല എന്ന് ഞാൻ പറഞ്ഞിരുന്നതാണ്. പിന്നെ എന്ത് അറിയാൻ ആണോ..?
ഞാൻ ഫോൺ എടുത്തു.. അവൾ ഞാൻ കരുതിയ പോലെ ഓഫിസിലെ കാര്യം ഒക്കെ എങ്ങനെ ആയെന്ന് തിരക്കി. പക്ഷെ വിളിച്ചത് മറ്റൊരു കാര്യം പറയാൻ ആയിരുന്നു..
‘പ്രൊജക്റ്റ് നുള്ള ഗ്രൂപ്പ് ആയിട്ടുണ്ട്. ഞാനും നീയും രാഹുലുമാണ് ഒരു ഗ്രൂപ്പ്.. നീ നാളെ വരുമോ..? ടോപ്പിക്ക് സെറ്റ് ആക്കണമായിരുന്നു..’
കൃഷ്ണ പറഞ്ഞു
‘നാളെ നോക്കട്ടെ. പറ്റുവാണേൽ ഉച്ച കഴിഞ്ഞു ഇറങ്ങാം..’
അവളോട് കുറച്ചു നേരം കൂടി സംസാരിച്ചിട്ട് ഞാൻ കോൾ കട്ടാക്കി..
ഫോൺ വച്ചു കഴിഞ്ഞാണ് ഞാൻ ഒരു കാര്യം ഓർത്തത്. ലാബിൽ ഞാനും ആഷിക്കും രാഹുലും ഇഷാനിയും ആയിരുന്നു സെയിം ഗ്രൂപ്പ്. പ്രൊജക്റ്റ് ൽ അവൾ ഏത് ഗ്രൂപ്പ് ആയിരിക്കും. മൂന്ന് പേരാണ് ഒരു ഗ്രൂപ്പിൽ എങ്കിൽ ഞങ്ങളുടെ ഗ്രൂപ്പിൽ അവളെ ചേർക്കാൻ പറ്റില്ല. അവളെ ആരെങ്കിലും ഗ്രൂപ്പിൽ ചേർത്ത് കാണുമോ..? ആരും അങ്ങോട്ട് വന്നു അവളെ വിളിക്കാൻ സാധ്യത ഇല്ല. അവൾ ആരോടെങ്കിലും പോയി ചോദിച്ചു കാണുമോ ഗ്രൂപ്പിൽ ചേർക്കാൻ.. അവളുടെ കാര്യം ഓർത്ത് എനിക്ക് വിഷമം തോന്നി. ഒന്ന് രണ്ട് ദിവസം തലയിൽ വേറെ പലതും ഓടിയത് കൊണ്ട് അവളെ ശരിക്കും ഓർത്ത് പോലുമില്ല.. അതോർത്തപ്പോ എനിക്ക് എന്തോ പോലെ തോന്നി..