‘നിന്നെ വിളിക്കേണ്ട കാര്യം ഇല്ലല്ലോ.. പിന്നെ ഒരു ഫോർമാലിറ്റിക്ക് ഞാൻ വിളിച്ചൂ എന്നെ ഉള്ളു..’
ഫൈസി പറഞ്ഞു
‘എവിടെ വരെ ആയി നിക്കാഹിന്റെ ഒരുക്കങ്ങൾ ഒക്കെ..?
വിരലിൽ നിന്നും ചോക്ലേറ്റ് നക്കി ഞാൻ ചോദിച്ചു
‘ഒന്നും ആയില്ല മോനെ.. എല്ലാം കിടക്കുന്നതെ ഉള്ളു..’
അവൻ പറഞ്ഞു
‘നീ അത്യാവശ്യം ആണേൽ ലീവ് ഇട്ടോ.. കല്യാണം കഴിഞ്ഞു തിരിച്ചു വന്നാൽ മതി..’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
‘നീ ഇഷാനിയുടെ നമ്പർ താ.. ഞാൻ അവളെ വിളിച്ചോളാം..’
ഫൈസി പറഞ്ഞു
‘നേരിട്ട് വിളിച്ചോളൂ…’
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ ഇഷാനി അങ്ങോട്ട് കടന്ന് വന്നു
‘ആഹാ റീന ചേച്ചി ഇവിടെ ഉണ്ടായിരുന്നോ..? ഇത് ഞാൻ അറിഞ്ഞില്ലല്ലോ.. റോക്കി നീ ചുമ്മാ അല്ല ഇപ്പൊ ഓഫിസിലേക്ക് തിരിഞ്ഞ് നോക്കാത്തത് അല്ലേ…?
ഫൈസി എന്നെ കളിയാക്കി
‘അല്ലടാ.. എക്സാം ഒക്കെ ആയത് കൊണ്ട് ആണ്.. അത് കഴിഞ്ഞു ഞാൻ വരാം…’
ഞാൻ പറഞ്ഞു
‘ഉവ്വ ഉവ്വ..’
അവൻ ചിരിച്ചു
‘അപ്പോൾ ദേ രണ്ട് പേരും നിക്കാഹിന്നും കാണണം വൈകിട്ട് റിസപ്ഷൻ ഉണ്ട്. അതിനും വന്നോണം. കേട്ടല്ലോ..’
ഫൈസി ഇഷാനിയോട് പറഞ്ഞു
‘കേട്ടു..’
ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു
‘അപ്പോൾ ഞാൻ ഇറങ്ങിയേക്കുവാ…’
ഫൈസി എഴുന്നേറ്റ് പോകാൻ ഒരുങ്ങി
‘പോകുവാണോ..? ഞാൻ കുടിക്കാൻ എടുക്കാം.. ഒരു മിനിറ്റ്…’
ഇഷാനി പറഞ്ഞു
‘ഹേ അതൊന്നും വേണ്ട. ഞാൻ ഇറങ്ങിയേക്കുവാ. കപ്പിൾസിന് ഒരു ശല്യം ആകുന്നില്ല..’
അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
‘ഒന്ന് പോടെ..’
ഞാൻ അവന്റെ തോളിൽ തട്ടി പറഞ്ഞു