‘ഞാൻ കഴിച്ചു കഴിഞ്ഞല്ലോ..’
ഞാൻ പറഞ്ഞു
‘എന്നിട്ട് ഈ ബാക്കി ഇരിക്കുന്നതോ…?
അവൾ പ്ലേറ്റിൽ ബാക്കി ഇരിക്കുന്ന ബ്രെഡ് കാണിച്ചു ചോദിച്ചു
‘അത് നീ കഴിച്ചോ…’
ഞാൻ പറഞ്ഞു
‘പിന്നെ നിന്റെ എച്ചിൽ കഴിക്കാൻ അല്ലേ ഞാൻ ഇരിക്കുന്നെ..’
അവൾ പറഞ്ഞു
‘അതെന്താ നിനക്ക് എന്റെ ബാക്കി കഴിക്കാൻ ഒരു കുറച്ചിൽ..’
ഞാൻ അവളുടെ അടുത്തേക്ക് വന്നു ഇടുപ്പിൽ പിടിച്ചു ചോദിച്ചു
‘ആരാ വിളിച്ചത്…?
ഇഷാനി മനസ്സിൽ ഉള്ള ചോദ്യം ചോദിച്ചു
‘അത് എന്റെ ഒരു കസിൻ ആണ്..’
ഞാൻ പറഞ്ഞു
‘കസിനോ…? നിനക്ക് അങ്ങനെ റിലേറ്റീവ്സ് ഉള്ള കാര്യം ഒന്നും നീ ഇത് വരെ എന്നോട് പറഞ്ഞിട്ട് ഇല്ലല്ലോ..?
അവൾ ചോദിച്ചു
‘ഇത് കുറച്ചു ഡിസ്റ്റ്റ്റൻഡ് റിലേറ്റീവ് ആണ്..’
ഞാൻ പറഞ്ഞു
‘ശിവാനി എന്നാണോ കസിന്റെ പേര്..?
ഇഷാനി ഫോണിൽ നെയിം കണ്ടിരുന്നു
‘ആ അതേ..’
ഞാൻ പറഞ്ഞു
‘മുമ്പ് ഒരു ശിവാനി വിളിച്ചപ്പോ അത് ഒരു ഫ്രണ്ട് ആണെന്ന് ആണല്ലോ നീ എന്നോട് പറഞ്ഞത്..? ഇപ്പൊ അത് കസിൻ ആയോ..?
ഇഷാനി സംശയത്തോടെ എന്നോട് ചോദിച്ചു
‘എപ്പോ..? നിനക്ക് മാറി പോയതാ. ഞാൻ കസിൻ എന്ന് ആണ് പറഞ്ഞത്..’
‘അല്ല. എനിക്ക് നല്ല ഓർമ്മ ഉണ്ട്. അന്ന് ആ പേരയുടെ ചുവട്ടിൽ വച്ചാണ് നീ പറഞ്ഞത്. നീ ഫ്രണ്ട് എന്ന് തന്നെ ആണ് പറഞ്ഞത്. എനിക്ക് നല്ല ഓർമ ഉണ്ട്..’
ഈ പണ്ടാരത്തിന്റെ ഓർമ്മ ശക്തി. അല്ലേലും പെണ്ണുങ്ങൾക്ക് ഇങ്ങനെ ഉള്ളത് ഓർത്തിരിക്കാൻ പ്രത്യേക കഴിവാണ്.
‘എന്നാ ഞാൻ പറഞ്ഞപ്പോ മാറി പോയത് ആയിരിക്കും.. ഇതെന്റെ ഒരു കസിൻ ആണ്..’
ഞാൻ പറഞ്ഞു