‘ നീ എന്നെ മഹാ പിഴ ആക്കി.. ഞാൻ എന്ത് പാവം കൊച്ചായിരുന്നു…’
ഇഷാനി തമാശയായി പറഞ്ഞു
‘അയ്യട പാവം കൊച്ചു. ഒരു ബിയർ ഉള്ളിൽ ചെന്നാൽ അറിയാം പാവത്തിന്റെ ഉള്ളിലിരുപ്പ് ഒക്കെ..’
ഞാൻ അവളെ കളിയാക്കി
‘ആ കഥ പറഞ്ഞാൽ കുത്ത് കിട്ടും..’
ഇഷാനി കത്തി ചൂണ്ടി പറഞ്ഞു
അപ്പോൾ മുറിയിൽ നിന്ന് എന്റെ ഫോൺ റിംഗ് ചെയ്തു.
‘എടി അതാരാണ് എന്നൊന്ന് നോക്കിയേ..’
ഞാൻ അവളോട് പറഞ്ഞു
‘എനിക്ക് മേല. ഞാൻ ഇവിടെ പണി എടുക്കുന്നത് കണ്ടില്ലേ..?
അവൾ പറഞ്ഞു
‘ഒന്ന് പോയി എടുക്ക്.. എന്റെ ഇഷാനിക്കുട്ടി അല്ലേ..?
ഞാൻ സോപ്പിട്ടു
‘നിനക്ക് പോയി എടുത്താൽ എന്താ..?
അവൾ ചോദിച്ചു
‘ഞാൻ കഴിക്കുവല്ലേ.. കഴിച്ചോണ്ട് ഇരിക്കുമ്പോ ദൈവം തമ്പുരാൻ വന്നു നിന്നാൽ പോലും എണീക്കല്ല് എന്നാണ്..’
ഞാൻ പറഞ്ഞു
‘ഇത് പോലൊരു മടിയൻ..’
എന്റെ തുടയിൽ കത്തി കൊണ്ട് ഒരടി തന്നിട്ട് അവൾ ഫോൺ എടുക്കാൻ പോയി. ഫോൺ എടുത്തു കൊണ്ട് വന്നു അവൾ കയ്യിൽ തന്നപ്പോ ഞാൻ കോൾ എടുത്തു..
‘ആ പറ മോളെ..’
പെട്ടന്ന് ഞാൻ കഴിച്ചിരുന്ന ഇടത്തു നിന്നും എഴുന്നേറ്റു ഫോണും ചെവിയിൽ വച്ചു കൈ കഴുകി അടുക്കളയിൽ നിന്നും വെളിയിലേക്ക് പോയി. ദൈവം തമ്പുരാൻ വന്നാലും എഴുന്നേൽക്കരുത് എന്ന് പറഞ്ഞവൻ ഇപ്പൊ ദേ ഒരു ഫോൺ വന്നപ്പോൾ എണീറ്റ് പോകുന്നു. ഇഷാനി കാര്യം അറിയാതെ വാ പൊളിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞാണ് അർജുൻ തിരിച്ചു വന്നത്
‘ദൈവം തമ്പുരാൻ വന്നാലും ഫുഡ് കഴിക്കുമ്പോ എണീക്കല്ല് എന്ന് പറഞ്ഞിട്ട് ഇപ്പൊ നീ എണീറ്റ് പോയത് എന്താ..?
അവൾ ചോദിച്ചു