‘ഇങ്ങോട്ട് വാ..’
കുളപ്പുരയ്ക്ക് ഉള്ളിൽ നിന്ന് അവൾ വിളിച്ചു. ഞാൻ അകത്തേക്ക് ചെന്നു
‘കഴിച്ചോ…?
ഞാൻ ചോദിച്ചു
‘കഴിച്ചു.. നീയോ…?
അവൾ ചോദിച്ചു
‘ഞാനും കഴിച്ചു..’
ഞാൻ പറഞ്ഞു. അമ്പലത്തിൽ നിന്ന് രാത്രി കഞ്ഞി ഉണ്ടായിരുന്നു
‘ഞങ്ങളുടെ ഉത്സവം ഒക്കെ എങ്ങനെ ഉണ്ട്..? ഇഷ്ടം ആയോ…?
അവൾ ചോദിച്ചു
‘ഇഷ്ടം ആയി. അമ്പലവും ആനയും താലവും എല്ലാം ഇഷ്ടം ആയി…’
ഞാൻ പറഞ്ഞു
‘എന്നേ കാണാൻ എങ്ങനെ ഉണ്ട്..?
അവൾ പാവാടയിൽ രണ്ട് കൈ കൊണ്ട് പിടിച്ചു പോസ് ചെയ്തു എന്നോട് ചോദിച്ചു
‘കടിച്ചു തിന്നാൻ തോന്നുന്നു…’
ഞാൻ പതിയെ അവളോട് അടുത്ത് നിന്ന് പറഞ്ഞു
‘പോടാ…’
നാണം കൊണ്ട് അവളുടെ കവിൾ ചുവന്നു
ഞാൻ കൈകൾ കൊണ്ട് അവളുടെ കവിളിൽ പിടിച്ചു എന്നോട് അടുപ്പിച്ചു. അവളുടെ നെറുകയിൽ ഞാൻ ഒരു മുത്തം കൊടുത്തു. ഇഷാനി പെട്ടന്ന് എന്നേ കെട്ടിപ്പിടിച്ചു. എനിക്ക് അവളെ ഞെക്കി പൊട്ടിക്കാൻ തോന്നി.. അത്രയ്ക്ക് സുന്നരി ആണ് അവളിപ്പോ. സ്നേഹം ഒരുപാട് കൂടുമ്പോ ഞെക്കി പൊട്ടിക്കാനും കടിച്ചു തിന്നാനും ഒക്കെ തോന്നാറുണ്ടെനിക്ക്. കെട്ടിപ്പിടിച്ച ഇഷാനി ചുണ്ടുകൾ കൊണ്ട് എന്റെ നെഞ്ചിൽ പതിയെ ഉരുമ്മാൻ തുടങ്ങി. അവളുടെ കൈകൾ എന്റെ പുറത്ത് ഇഴയാൻ തുടങ്ങി. പക്ഷെ ഇത് അതിനൊന്നും പറ്റിയ സ്‌ഥലം അല്ലെന്ന് എനിക്ക് അറിയാമായിരുന്നു. അമ്പലമാണ്.. ആളുകൾ ഉണ്ട്.. ഞാൻ പെട്ടന്ന് അവളുടെ കൈ ബലമായി വിടുവിച്ചു
‘ഇവിടെ ഒത്തിരി നേരം നിക്കണ്ട. ആരേലും വരും..’
ഞാൻ അത് പറഞ്ഞപ്പോ ആണ് അവൾക്ക് പരിസരബോധം വന്നതെന്ന് എനിക്ക് തോന്നി. ഇഷാനി ആദ്യം കുളപ്പുരയ്ക്ക് പുറത്ത് കടന്നു. പിന്നെ ഞാനും. ഞാൻ തിരികെ ആൽത്തറയിൽ ഉണ്ണിയുടെ ഒക്കെ ഒപ്പം പോയിരുന്നു.. രാത്രി പന്ത്രണ്ടു ഒക്കെ കഴിഞ്ഞാണ് ആറാട്ട്.. അത് കഴിഞ്ഞു വെടിക്കെട്ടും ഉണ്ടായിരുന്നു.. വെടിക്കെട്ട് കഴിഞ്ഞതോടെ ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി. ഞാൻ ബൈക്ക് എടുക്കാൻ നിക്കുമ്പോ ആണ് ഇഷാനി എല്ലാം തിരിച്ചു പോകുന്നത് ഞാൻ കണ്ടത്. എന്നേ കണ്ട് ഇഷാനി വന്നു എന്റെ ഒപ്പം കയറി. ഞാൻ അവളുമായി ബൈക്കിൽ വീട്ടിലേക്ക് പോയി. ബൈക്കിൽ ആയത് കൊണ്ട് ഞങ്ങൾ ആദ്യമേ വീട്ടിൽ വന്നു. അവരെല്ലാം വരുന്നതേ ഉള്ളു…