‘ഒരെണ്ണം ഞാൻ പ്രതീക്ഷിച്ചതാ.. പോട്ടെ.. എന്തായാലും ഞാൻ ഇവിടെ ഒക്കെ തന്നെ കാണും…’
അത്രയും പറഞ്ഞു ഒരു രസമില്ലാത്ത ചിരി ചിരിച്ചു അയാൾ കാറിൽ കയറി പോയി.. എനിക്ക് അപ്പോളും അവിടെ നിന്നും മാറാൻ പോലും തോന്നിയില്ല. എന്റെ ദേഹം മുഴുവൻ പൊള്ളുന്നത് പോലെ എനിക്ക് തോന്നി. എന്റെ ചേട്ടനെ കുറിച്ച് അങ്ങനൊരു കഥ ഞാൻ ആദ്യമായ് ആണ് കേൾക്കുന്നത്. അത് സത്യം ആകരുതേ എന്ന് ഞാൻ ഉള്ളിൽ പ്രാർഥിച്ചു. അല്ലെങ്കിലും അയാളെ പോലെ ഒരാൾ പറയുന്നത് വിശ്വസിക്കാൻ കഴിയില്ല.
അങ്ങനെ കരുതിയാണ് ഞാൻ ഒരുവിധം ആ രാത്രി തള്ളി നീക്കിയത്. പിറ്റേന്ന് ഞാൻ രാവിലെ വീട്ടിലേക്കാണ് പോയത്. പതിവില്ലാതെ ഞാൻ അവിടെ വന്നതിൽ അച്ഛനെന്തോ കുഴപ്പം ഉണ്ടെന്ന് തോന്നി. പിന്നെ കമ്പിനിയിൽ പരിശോധന നടന്നത് അച്ഛൻ അറിഞ്ഞിരുന്നു. അത് സാരമാക്കാൻ ഉള്ളതൊന്നുമില്ല എന്ന് ഞാൻ അച്ഛനോട് പറഞ്ഞു.. ഞാൻ ബിസിനെസ്സിൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങി എന്ന് കരുതി അച്ഛൻ ആശ്വസിച്ചു കാണും..
അച്ഛനെ നേരിട്ട് കണ്ട് ഇത് പറയുക മാത്രം അല്ലായിരുന്നു എന്റെ ഉദ്ദേശം. വീട്ടിൽ അനിയുടെ മുറിയിൽ വെറുതെ ഒന്ന് കയറണം എന്ന് എനിക്ക് തോന്നിയിരുന്നു.. അവൻ അങ്ങനെ ഒരു വ്യക്തി അല്ല എന്ന് എനിക്ക് നല്ലത് പോലെ അറിയാം. പക്ഷെ ഒരു ഉറപ്പിന് വേണ്ടി ഞാൻ ആ മുറിയിൽ കയറി. പ്രത്യേകിച്ച് ഒന്നും തന്നെ അവിടെ നിന്നും കിട്ടാനില്ല. ഒരു മൂലയിൽ ഇരുന്ന ബാഗിൽ നിന്ന് കുറച്ചു പഴയ ബുക്ക്‌സും അനാര മോളുടെ കഥ പുസ്തകങ്ങളും ഒക്കെ കിട്ടി. ഇതെല്ലാം ഞാൻ അവൾക്ക് വായിച്ചു കേൾപ്പിച്ചു കൊടുത്തിട്ടുള്ളതാണ്. വീണ്ടും അതെല്ലാം കണ്ടപ്പോ എന്റെ മൂഡ് ഉണ്ടായിരുന്നതിലും ശോകം ആയി.. അധികം നേരം അവിടെ നിൽക്കാതെ ഞാൻ ടൗണിലേക്ക് വെറുതെ പോയി..