‘ഏത് മത്തങ്ങാ..? നിനക്ക് എന്ത് പറ്റി..?
ഞാൻ ചോദിച്ചു
‘എനിക്ക് ഒന്നും പറ്റിയില്ല..’
അവൾ പറഞ്ഞു.
എനിക്ക് ഏകദേശം മനസിലായി. ഇഷാനിക്ക് കുശുമ്പ് അടിച്ചതാണ്. അത് കുറച്ചു കഴിയുമ്പോ മാറിക്കോളും. ഞാൻ കരുതി. രാവിലെ കുളി ഒക്കെ കഴിഞ്ഞു ഫുഡും കഴിച്ചു ഞാൻ ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുമ്പോ ആണ് അവൾ ഡ്രസ്സ് ഒക്കെ പായ്ക്ക് ചെയ്യുന്നത് ഞാൻ കണ്ടത്.. ഇവൾ ഇതൊക്കെ എന്തിനാ പായ്ക്ക് ചെയ്യുന്നേ..?
‘നീ എല്ലാം എടുത്തു ബാഗിൽ ഇട്ടു എങ്ങോട്ടാ…?
ഞാൻ സോഫയിൽ കിടന്നു കൊണ്ട് അവളോട് ചോദിച്ചു
‘ഇവിടുത്തെ പൊറുതി മടുത്തു. ഞാൻ എന്റെ വീട്ടിൽ പോകുവാ..’
ഭാര്യമാർ പിണങ്ങി പോകാൻ പറയുന്ന ശൈലിയിൽ അവൾ പറഞ്ഞു. അവൾ തമാശ പറഞ്ഞതാണ് എന്ന് എനിക്ക് മനസിലായി. പക്ഷെ അവൾ ഡ്രസ്സ് എല്ലാം എടുത്തു വയ്ക്കുന്നുമുണ്ട്. അപ്പോൾ ഇനി ഇവൾ തമാശ പറഞ്ഞതല്ലേ…? ഇതിന് മാത്രം അടി ഒന്നും ഇന്നലെ ഉണ്ടായില്ല. വഴക്ക് ഉണ്ടാക്കി കഴിഞ്ഞിട്ടും ഇന്നലെ അവളെന്നെ കെട്ടിപ്പിടിച്ചു തന്നെ ആണ് ഉറങ്ങിയത്. രാവിലെ എന്തോ മുഷിഞ്ഞു സംസാരിച്ചു എന്ന് മാത്രം. അല്ലാതെ പിണങ്ങി പോകാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ല…
‘എടി നീ എവിടെ പോവാ…?
ഞാൻ സോഫയിൽ എഴുന്നേറ്റു ഇരുന്നു അവളോട് പിന്നെയും ചോദിച്ചു..
‘ഞാൻ എന്റെ വീട്ടിൽ പോകുവാ എന്ന് പറഞ്ഞില്ലേ.. ഞാൻ പൂക്കുട വരെ പോകുവാ..’
അവൾ പാലക്കാട് പോകുന്ന കാര്യമാ പറയുന്നെ
‘അതിന് ഇപ്പൊ എന്ത് ഉണ്ടായി…?
ഞാൻ അവളോട് ചോദിച്ചു
‘ഒന്നും ഉണ്ടായില്ല. അവിടെ ഉത്സവം ആണ് ഇപ്പൊ. നാളെ ആറാട്ടാണ്. അത് കൊണ്ട് തൊഴാൻ പോകുവാ..’
അവൾ പറഞ്ഞു.