അവളെ രണ്ട് വർഷം കൂടി കണ്ടപ്പോൾ പഴയതിലും വണ്ണം വച്ചത് പോലെ എനിക്ക് തോന്നി. ഒരു ജീൻസ് ടോപ്പ് ഇട്ടു കൂളിംഗ് ഗ്ലാസ്സ് ഒക്കെ വച്ചു തോളിൽ ഒരു യമണ്ടൻ ബാഗും തൂക്കി ആണ് അവൾ വന്നിറങ്ങിയത്. എന്നേ കണ്ട പാടെ അവൾ ഓടി വന്നു കെട്ടിപിടിച്ചു. അവളുടെ വെയിറ്റ് കണ്ടമാനം കൂടിയത് അപ്പോളാണ് എനിക്ക് മനസിലായത്. പണ്ട് കയ്യിൽ എടുത്തു അമ്മാനം ആടിയത് ആയിരുന്നു ഇവളെ. ഇപ്പൊ പക്ഷെ അത് പറ്റുമോ എന്നറിയില്ല. ഒരുപക്ഷെ മുതുകിലെ ബാഗിന്റെ കനം കൂടി ആകാം..
ബൈക്കിൽ വീട്ടിലേക്ക് പോണ വഴി ആണ് അവൾക്ക് എന്നോട് പിണക്കം ഉണ്ടെന്ന് അവൾ തുറന്നു പറഞ്ഞത്. ഇങ്ങോട്ട് വന്നു കഴിഞ്ഞു അധികം കോൺടാക്ട് വക്കാതെ ഒഴിവാക്കിയത് അവൾക്ക് നല്ല വിഷമം ഉണ്ടാക്കിയിരുന്നു. പിന്നെ എല്ലാം തുടങ്ങിയത് തമ്മിൽ ഒരു കെട്ടുപാടും ഉണ്ടാകില്ല എന്ന വാക്കിൽ നിന്നാണ്. അത് ഞാൻ ഓർമിപ്പിച്ചപ്പോൾ അവൾ പിന്നെ ഒന്നും മിണ്ടിയില്ല.. വീട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ ഇഷാനിയുടെ കാര്യം ഞാൻ അവളോട് പറഞ്ഞു. ദിയക്ക് ആദ്യം അത് വിശ്വസിക്കാൻ പറ്റിയില്ല. എന്റെ ക്യാരാക്ടറിന് പ്രേമം ഒന്നും സംഭവിക്കില്ല എന്നാണ് അവൾ കരുതിയിരുന്നത്. എന്നേ കുറിച്ച് എന്റെ കണക്ക് കൂട്ടൽ വരെ തെറ്റി.. പിന്നല്ലേ
വീട്ടിൽ എത്തുന്നതിനു മുന്നേ തന്നെ ഇഷാനിയെ കാണാൻ ദിയ ത്രില്ലിൽ ആയിരുന്നു. അവൾ എങ്ങനെ ഉണ്ടാകും കാണാൻ എന്നൊക്കെ ദിയ കുറെ തവണ എന്നോട് ചോദിച്ചു. വീട്ടിൽ വന്നു ഇഷാനി കതക് തുറന്നപ്പോൾ ആണ് ദിയ അന്തം വിട്ടത് പോലെ ഞങ്ങളെ രണ്ട് പേരെയും നോക്കിയത്. സത്യം പറയാമല്ലോ ഇഷാനിയെ പെട്ടന്ന് കണ്ടപ്പോൾ ഞാനും അന്തം വിട്ടു