റോക്കി 6 [സാത്യകി] [Climax]

Posted by

‘മഹാദേവൻ..’

ഞാൻ ആക്ഷോഭ്യൻ ആയി തന്നെ മറുപടി കൊടുത്തു..

 

‘ആഹ്.. എന്തായാലും നിലവിൽ ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് സോറി.. ഇനി ഞങ്ങളുടെ ഭാഗത്തു നിന്നും ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കട്ടെ..’

ചോദ്യങ്ങൾ എനിക്ക് പിടിക്കുന്നില്ല എന്നയാൾക്ക് പിടികിട്ടിയിരുന്നു. അത് കൊണ്ട് തന്നെ ആ സംസാരം അവസാനിപ്പിച്ചു പിരിയാൻ ആയി ജോർജ് സാർ എഴുന്നേറ്റു..

 

പരിശോധനയിൽ ഞങ്ങളുടെ ഭാഗത്തു നിന്നും പിഴവുകൾ ഒന്നും കണ്ടെത്തി ഇല്ലെന്നതിൽ എല്ലാവർക്കും ആശ്വാസം ഉണ്ടായിരുന്നു. എനിക്കും ഫൈസിക്കും ഒഴിച്ച്.. എന്തൊക്കെയോ പ്രശ്നങ്ങൾ ചീഞ്ഞ് നാറുന്നുണ്ട് എന്ന് എനിക്ക് തോന്നി തുടങ്ങി.. അത് ആദ്യമേ തോന്നിയ ഫൈസിയുടെ വാക്കിന് അന്ന് ഞാൻ അധികം വില കൊടുത്തിരുന്നില്ല.. പക്ഷെ അവൻ പറയുന്നതിൽ എന്തൊക്കെയോ കാര്യം ഉണ്ടായിരുന്നു എന്ന് എനിക്ക് ബോധ്യം ആയി.. അതിന്റെ അടിവേര് കണ്ട് പിടിക്കുമെന്ന് ഫൈസി എനിക്ക് വാക്ക് തന്നു…

 

അന്ന് വളരെ വൈകി ആണ് ഞാൻ വീട്ടിൽ വന്നത്.. വീട്ടിലേക്ക് ബൈക്ക് വളച്ചു കയറ്റുന്നതിന് മുമ്പാണ് ഒരു കാർ വീടിന് മുന്നിൽ പാർക്ക്‌ ചെയ്തിരുന്നത് ഞാൻ ശ്രദ്ധിച്ചത്.. മറ്റെന്തൊക്കെയോ ചിന്തകളിൽ ആയിരുന്നത് കൊണ്ട് ആദ്യം ആ കാർ ഞാൻ ശ്രദ്ധിച്ചില്ല. വീടിന് തൊട്ട് മുന്നിൽ കിടക്കുന്നത് കൊണ്ട് തന്നെ അത് എന്നെ കാണാൻ വന്ന ആരോ ആണെന്ന് എനിക്ക് മനസിലായി.. കാർ തുറന്നു പുറത്തിറങ്ങിയ ആളെ എനിക്ക് അധികം തപ്പാതെ പിടികിട്ടി. മുമ്പ് രണ്ട് വട്ടം ഇയാളെ ഞാൻ കണ്ടിട്ടുണ്ട്.. ഞങ്ങൾ പരിചയപ്പെട്ടിട്ടും ഉണ്ട്.. ആദ്യം അയാൾ അനിരുദ്ദ്‌ എന്ന് എന്റെ ഏട്ടന്റെ പേര് പറഞ്ഞു ആണ് പരിചയപ്പെടുത്തിയത്.. പിന്നെ ബാറിൽ അടിച്ചു കോൺ തെറ്റി ഇരുന്നപ്പോൾ ഫെർണാണ്ടസ് എന്ന് മറ്റൊരു പേരാണ് അയാൾ പറഞ്ഞത്.. പലപ്പോഴും അവിചാരിതമായി കണ്ട ഈ അപരിചിതൻ ഇപ്പോൾ എന്നെ തേടി വന്നതാണ്.. എന്തിന്…?

Leave a Reply

Your email address will not be published. Required fields are marked *