ഇഷാനി ചിരിച്ചു കൊണ്ടു പറഞ്ഞു
‘അത് ഞാൻ….’
കൃഷ്ണ എന്തോ പറഞ്ഞു ഫലിപ്പിക്കാൻ നോക്കി
‘എനിക്ക് മനസിലാകും. അത് വിട്.. എന്റെ ഭാഗത്തു മിസ്റ്റേക്ക് ഉണ്ട്.. സോറി… ഇത് അവൻ ഉന്തി തള്ളി വിട്ടു പറയിച്ചത് അല്ല കേട്ടോ. ശരിക്കും സോറി..’
ഇഷാനി പറഞ്ഞു
‘അയ്യോ നീ എന്നോട് സോറി ഒന്നും പറയണ്ട. ഞാൻ നിന്റെ അടുത്ത് എത്ര മാത്രം പോക്രിത്തരം കാണിച്ചിട്ടുണ്ട്.. അത് വച്ചു നോക്കുമ്പോ നീ എന്നോട് ഒന്നും ചെയ്തിട്ടില്ല..’
കൃഷ്ണ പറഞ്ഞു
‘അതൊക്കെ പഴയ കാര്യങ്ങൾ അല്ലേ..’
‘അതേ. പക്ഷെ പോക്രിത്തരം തന്നെ ആണ്.. അതിന് ഞാനാണ് നിന്നോട് സോറി പറയേണ്ടത്..’
കൃഷ്ണ പറഞ്ഞു
‘അത് വിട്. ഞാൻ നിന്റെ സോറി അക്‌സെപ്റ്റ് ചെയ്തു. നീ എന്റെ സോറി അക്‌സെപ്റ്റ് ചെയ്തു. ഇപ്പൊ എല്ലാം സോൾവ് ആയില്ലേ..?
ഇഷാനി അവളോട് ചോദിച്ചു
‘അർജുന്റെ കാര്യം. അത് ഞാൻ മനഃപൂർവം ആയിരുന്നില്ല. എനിക്കു അറിയില്ലായിരുന്നു അന്ന് സത്യം ആയിട്ടും. അതിന് മുമ്പൊക്കെ നിങ്ങളുടെ ഇടയിൽ കിടന്ന് ഞാൻ കുറെ കളിച്ചിട്ടുണ്ട്. എനിക്ക് സത്യത്തിൽ വാശി ആയിരുന്നു. ഞാൻ എന്നേക്കാൾ ലോ ആയാണ് നിന്നെയും ബാക്കി എല്ലാവരെയും കരുതിയത്.. അത് കൊണ്ടു തന്നെ അവനെ പോലെ ഒരാൾ എന്നേയേ ഡേറ്റ് ചെയ്യാവൂ എന്നൊക്കെ ഞാൻ ആഗ്രഹിച്ചു. നിന്റെ അടുത്ത് ഒരു മത്സരം പോലെ ആയിരുന്നു ഞാൻ അവനെ കണ്ടത്. ഇപ്പൊ ആലോചിക്കുമ്പോൾ എനിക്ക് എന്തിന്റെ സൂക്കേട് ആയിരുന്നു എന്ന് തോന്നുന്നു…’
‘താൻ.. താൻ ഓക്കേ ആണോ…?