‘അവര് നിന്നെ വിളിച്ചില്ലേ..? ഞങ്ങൾ ഉച്ചക്ക് കറങ്ങാൻ പോണുണ്ട്. നീയും വരണം..’
ഞാൻ പറഞ്ഞു
‘ഞാൻ ഇല്ല..’
അവൾ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു
‘നമുക്കിടയിൽ വഴക്ക് ഉണ്ടാകും. പക്ഷെ അത് മൊത്തം ഫ്രണ്ട്ഷിപ്പിനെ ബാധിക്കണോ..? ഇന്ന് ലാസ്റ്റ് ഡേ അല്ലേ..? നീയും വാ.. നീ ഇല്ലേൽ ഞങ്ങൾ ആരും പോണില്ല..’
‘എനിക്ക് തീരെ വയ്യ. നിങ്ങൾ പൊക്കോ..’
അങ്ങനെ പറഞ്ഞിട്ട് അവൾ എന്റെ അടുത്ത് നിന്നും പോയി
അവൾ വരുന്നില്ല എന്നായപ്പോ എങ്ങനെ ആണ് പ്ലാൻ എന്ന് ഞങ്ങൾ എല്ലാം ആലോചിച്ചു. എല്ലാവരും ഉച്ചക്ക് ക്ലാസ്സിൽ നിന്നിറങ്ങി വണ്ടിയുടെ അടുത്ത് വന്നിരുന്നു. ഞാൻ വീട്ടിൽ പോയി കാർ എടുത്തിരുന്നു ഇന്നത്തേക്ക്.. അതിൽ പോകാമെന്നു വച്ചാണ്. പക്ഷെ കൃഷ്ണ ഇല്ലാതെ പോകണോ വേണ്ടയോ എന്ന് എല്ലാവർക്കും ഇടയിൽ സംസാരം ഉണ്ടായി. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ ആണ് കൃഷ്ണ അവിടേക്ക് വരുന്നത്
കൃഷ്ണ ഞങ്ങളുടെ കൂടെ പോകാൻ വന്നത് അല്ലായിരുന്നു. അവൾ ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ പോകാനായി വണ്ടി എടുക്കാൻ വന്നതാണ് ഇങ്ങോട്ട്. അവൾ വരുന്നത് കണ്ടു ഒന്ന് കൂടി അവളോട് സംസാരിക്കാം എന്ന് ഞങ്ങൾ വച്ചു. പക്ഷെ അവളോട് സംസാരിക്കാൻ പോയത് ഇഷാനി ആയിരുന്നു. അവര് രണ്ട് പേരും ദൂരെ നിന്ന് സംസാരിക്കുന്നത് ഞങ്ങൾ നോക്കി നിന്നു
‘നീ എന്താ ഞങ്ങളുടെ കൂടെ വരാത്തത്..? ഞാൻ സോറി പറഞ്ഞതല്ലേ…?
ഇഷാനി ചോദിച്ചു
‘നീ എന്നോട് സോറി ഒന്നും പറയണ്ട ആവശ്യമില്ല. എനിക്ക് ഇപ്പോ വരാൻ തീരെ ഇൻട്രസ്റ്റ് ഇല്ല..’
കൃഷ്ണ പറഞ്ഞു