‘എന്ത് ത്രില്ല്..?
ഞാൻ ചോദിച്ചു
‘ഞാൻ അങ്ങനെ വലിയ കള്ളത്തരം ഒന്നും കാണിച്ചിട്ടില്ല. അതൊക്കെ ചെയ്യാൻ പേടിയുമാണ്. പക്ഷെ നമ്മൾ അന്ന് ചെയ്തതും ഇന്ന് ചെയ്തതും ഒക്കെ ഒരു രസം ഉണ്ടായിരുന്നു. വേറെ ആരും അറിയാതെ നമ്മൾ മാത്രം ആയി കാണിക്കുന്ന കള്ളത്തരം.. പേടി ഉണ്ടേലും അത് ചെയ്യുമ്പോൾ എന്തോ ഒരു ത്രില്ല്.. അത് പറഞ്ഞറിയിക്കാൻ എനിക്ക് അറിയില്ല..’
അവൾ വിശദീകരിച്ചു പറഞ്ഞു
‘സംഭവം നീ പറഞ്ഞത് സത്യമാണ്. ഇങ്ങനെ പബ്ലിക് പ്ലേസ് ഒക്കെ വേറെ മൂഡാണ്. പക്ഷെ റിസ്ക് ആണ്. ആരേലും കണ്ടാൽ നാണക്കേട് ആണ്..’
‘അതേ.. ഇനി നമ്മൾ അങ്ങനെ ഒന്നും ഇല്ല കേട്ടല്ലോ..’
ഇഷാനി വലിയ കാര്യത്തിൽ പറഞ്ഞു. പക്ഷെ അടുത്ത ദിവസം തന്നെ അവൾ ആ വാക്ക് പച്ചക്ക് പൊട്ടിച്ചു.
അന്ന് ഇഷാനിയുടെ വീട്ടിൽ നിന്ന് ഞാൻ പോയപ്പോൾ വെളുപ്പിനെ ആയിരുന്നു. അത്രയും നേരം ഞങ്ങൾ സംസാരിച്ചു ഇരുന്നത് അല്ലാതെ വേറെ ടച്ചിങ്‌സ് ഒന്നും ഉണ്ടായില്ല. ആരും കാണാൻ ഇല്ലാത്ത നാല് ചുവരുകൾക്ക് ഇടയിൽ കിട്ടിയിട്ട് ഒന്നും ചെയ്യാത്ത ഞങ്ങൾ ആളുകൾ ഉള്ള സ്‌ഥലത്തു വരുമ്പോൾ മാത്രം തൊടലും പിടിക്കലും നടത്തുന്നു. എനിക്ക് ഞങ്ങളെ ഓർത്തു തന്നെ ആശ്ചര്യം തോന്നി
പിറ്റേന്നാണ് കുറച്ചു ദിവസം കൂടി കൃഷ്ണ ക്ലാസിൽ വരുന്നത്. ഇടയിൽ എപ്പോളോ അവൾ എന്റെ ബ്ലോക്ക് മാറ്റിയിരുന്നു. അവളോട് സോറി പറയാമെന്നു ഇഷാനി സമ്മതിച്ചിരുന്നു. കൃഷ്ണ എന്നേ കണ്ടിട്ട് മൈൻഡ് ഒന്നും ചെയ്തില്ല. എനിക്കും അവളോട് അങ്ങോട്ട് കയറി മിണ്ടാൻ ഒരു മടി ഉണ്ടായിരുന്നു.. ഉച്ച കഴിഞ്ഞു ഫ്രീ പീരീഡ് ഞാൻ ക്യാന്റീനിൽ ഇരിക്കുമ്പോ ആണ് ഇഷാനി എന്റെ അടുത്തേക്ക് വരുന്നത്. എന്റെ കൂടെ കുറച്ചു ജൂനിയർ പിള്ളേർ ആയിരുന്നു ഉണ്ടായിരുന്നത്. ഇഷാനി വന്നപ്പോ അവര് ബൈ പറഞ്ഞു പോയി. ഇഷാനി മുഖം വീർപ്പിച്ചു എന്റെ അടുത്ത് വന്നിരുന്നു..