‘നീ എവിടെ പോയി.. ഉറങ്ങി പോയോ..?
അവൾ ചോദിച്ചു
‘ഇല്ല..’
‘ തിരിച്ചു ഹലോ പറയാഞ്ഞപ്പോ ഞാൻ കരുതി നീ ഉറങ്ങി പോയെന്ന്..’
‘ഞാൻ ഉറങ്ങി ഒന്നും പോയില്ല. നീ ഈ ജനൽ തുറക്ക്. ഞാൻ പുറത്തുണ്ട്..’
ഞാൻ പറഞ്ഞു
‘തുറന്നു…’
അവൾ ചിരിയോടെ പറഞ്ഞു
‘തുറന്നില്ലല്ലോ..?
ഞാൻ പറഞ്ഞു
‘തുറന്നെടാ.. ബാക്കി പറ..’
അവൾ കരുതിയത് ഞാൻ മുന്നത്തെ പോലെ റോൾ പ്ലേ ആയിരിക്കും എന്നാണ്.
‘എടി പോത്തേ ഞാൻ ശരിക്കും പുറത്തുണ്ട്.. നീ ജനൽ തുറക്ക്..’
സൺ ഷേഡിൽ ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് കൊണ്ടു ഞാൻ പറഞ്ഞു. അവൾ ഓടി വന്നു ജനൽ തുറന്നു
‘ദൈവമേ.. നീ ഇതെപ്പോ വന്നു..?
അവൾ അത്ഭുതത്തോടെ ചോദിച്ചു
‘ഞാൻ ദേ ഇപ്പൊ..’
ഞാൻ പറഞ്ഞു
‘സത്യം പറയടാ.. നീ ഫുൾ ടൈം ഇവിടെ ഉണ്ടായിരുന്നോ..? എന്നേ ഒളിഞ്ഞു നോക്കുവായിരുന്നോ..?
അവൾ സംശയത്തോടെ എന്നേ നോക്കി ചോദിച്ചു
‘ഒന്ന് പോയേടി.
ഞാൻ ഇപ്പൊ വന്നെ ഉള്ളു. നീ കോളിൽ കണ്ടതല്ലേ ഞാൻ വീട്ടിൽ ആരുന്നെന്ന്.. സ്വന്തം കാമുകനെ വിശ്വാസം ഇല്ലാത്ത ഒരു ചെറ്റ..’
ഞാൻ പറഞ്ഞു
‘വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. ഇത് പോലെ ഭവനഭേദനം ഒക്കെ നിന്റെ പരുപാടി ആണല്ലോ. അത് കൊണ്ടു ചോദിച്ചതാ.. ഇവിടെയും മതിൽ ചാടി ആണോ വന്നെ..?
അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു
‘പിന്നെ അല്ലാതെ. അത് എന്റെ മെയിൻ ഐറ്റം അല്ലേ.. മതിൽ ചാട്ടം. ഇതൊക്കെ ചെറിയ മതിൽ. സൊ സിംപിൾ..’
ഞാൻ ജനാലഴിയിൽ വച്ചിരുന്ന അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു
‘ഇത് വരെ ചാടിയത് ഒക്കെ ഓക്കേ. ഇനി എങ്ങാനും അങ്ങനെ പോയാൽ നിന്റെ സാധനം ഞാൻ കണ്ടിക്കും..’
അവൾ ജനലിലൂടെ എന്റെ മീശയിൽ പിടിച്ചു വലിച്ചു