അവിടെ ഡെസ്കിൽ അവൾ എന്നെയും കാത്തു നിൽപ്പുണ്ടായിരുന്നു.. എന്നേ കണ്ടതും ചിരിച്ചു കൊണ്ടു രണ്ട് കയ്യും നീട്ടി എന്നേ കെട്ടിപ്പിടിക്കാൻ ക്ഷണിച്ചു കൊണ്ടു അവൾ നിന്ന്. കെട്ടിപ്പിടുത്തം പ്രതീക്ഷിച്ചു അടുത്തേക്ക് ചെന്ന എനിക്ക് കിട്ടിയത് നല്ലൊരു അടിയായിരുന്നു. ഞാൻ കവിൾ തിരുമ്മി കൊണ്ട് ചോദിച്ചു
‘ഇതിപ്പോ എന്തിനാ ചുമ്മാ തല്ലിയെ..?
‘ചുമ്മാതെ അല്ല. ഈയിടെ കാണിച്ച പരിപാടിക്ക് ആണ് ഇപ്പൊ തന്നത്..’
അവൾ ദേഷ്യം നടിച്ചു കൊണ്ടു പറഞ്ഞു
‘അതിന് അല്ലേ ക്ലാസ്സിൽ വച്ചു തല്ലിയത്..?
ഞാൻ ചോദിച്ചു
‘അത് പതിയെ അല്ലേ. ഇത് പോലൊരെണ്ണം നിനക്ക് ആവശ്യം ആയിരുന്നു..’
അവൾ പറഞ്ഞു
‘എനിക്ക് നൊന്തു…’
‘നോവാനാണ് അടിച്ചത്. ഇനി മേലാൽ എന്റെ പെർമിഷൻ ഇല്ലാതെ എന്റെ ദേഹത്ത് തൊടുമോ…?
അവൾ പിരികം ഉയർത്തി എന്നോട് ചോദിച്ചു
‘ഇല്ല….’
ഞാൻ പറഞ്ഞു
അടിച്ചതിൽ അവൾക്കും ചെറിയൊരു വിഷമം ഉണ്ടെന്ന് തോന്നി. എനിക്ക് പക്ഷെ വിഷമം ഒന്നും തോന്നിയില്ല. കാണിച്ചതിന് ഈ അടി ഒക്കെ കുറവാണ്. എന്നാലും ഞാൻ വിഷമത്തിൽ എന്ന പോലെ നിന്നു
‘പോട്ടെ…’
അവൾ എന്റെ കവിൾ തൂത്തു അവിടെ ഒരുമ്മ തന്നു..
‘ഞാൻ വിചാരിച്ചു എല്ലാം കുളം ആകുമെന്ന്..’
‘നിന്നോട് ഞാൻ പറഞ്ഞതല്ലേ ക്ലാസ്സ് ആണ് ക്ലാസ്സ് ആണെന്ന്.. എന്തോ ഭാഗ്യത്തിനാണ് രക്ഷപെട്ടത്. ഇനി ക്ലാസ്സിൽ വച്ചു ഒന്നും വേണ്ട കേട്ടോ…’
ഞാൻ പറഞ്ഞു
‘ഞാനും അത് പറയാൻ വരുവായിരുന്നു..’
‘എന്നാലും നിനക്ക് എങ്ങനെ ഇത്രയും ധൈര്യം ഒക്കെ..’