ഉഫ്… എന്തൊരു സൗരഭ്യം ആണ്.. ഞാൻ ആ ഗന്ധം ആഞ്ഞു വലിച്ചു. മൂക്ക് കൊണ്ടു അവളുടെ കഴുത്തിൽ ഒന്ന് തൊട്ടു.. ഇഷാനി അപ്പോൾ ഒന്ന് ഞെട്ടി വിറച്ചു.. അവളുടെ കഴുത്തിൽ മുഖം ചേർത്ത് ഞാൻ ചോദിച്ചു
‘മിണ്ടാൻ പറ്റില്ലേ..? എത്ര ആയി ഞാൻ പിറകെ വരുന്നു…?
ഞാൻ ചോദിച്ചു.. മുഖം കഴുത്തിൽ ഉരസിയത് കൊണ്ട് ആവണം ഇക്കിളി വന്നിട്ട് അവൾ ഒന്ന് നന്നായി ഇളകി.. മറുപടി ഒന്നും വരാതായപ്പോ ഞാൻ പിന്നെയും ചോദിച്ചു
‘ലാസ്റ്റ് ആയി ചോദിക്കുവാ, മിണ്ടാൻ പറ്റുമോ…?
‘ഇല്ല..’
അവൾ പറഞ്ഞു
‘എന്നാൽ നീ പോ.. ജാഡ..’
ഞാൻ കൈ വിട്ടു അവളെ സ്വാതന്ത്രയാക്കി. അവൾ എന്റെ അടുത്ത് നിന്നും പോകുന്നതിന് മുന്നേ ഞാൻ അവളുടെ അടുത്ത് നിന്നും പോയി.. കുറച്ചു ദിവസം ഞാൻ ജാഡ ഇട്ടു നിന്നാൽ അവൾ ഇങ്ങോട്ട് വന്നു മിണ്ടിക്കോളും.. ഞാൻ അങ്ങനെ കരുതി
അത് കൊണ്ടു തന്നെ പിറ്റേന്ന് അവളെ കണ്ടിട്ട് പോലും മൈൻഡ് ചെയ്തില്ല. അവളും മൈൻഡ് ആക്കുന്നില്ലായിരുന്നു. ഇത് കണ്ടപ്പോ നമ്മുടെ പിള്ളേർക്ക് ഒരു പേടി ഞങ്ങൾ പിന്നെയും പിണക്കം ആയോന്ന്.. ചുമ്മാ ഒരു സൗന്ദര്യപിണക്കം ആണെന്ന് ഞാൻ പറഞ്ഞു. യഥാർത്ഥ കാരണം ഒക്കെ പറയാൻ പറ്റുമോ.. എന്തായാലും രണ്ട് ദിവസം മൈൻഡ് ആക്കാഞ്ഞത് ഏറ്റന്ന് തോന്നുന്നു. നെക്സ്റ്റ് ഡേ അവൾ ഒളിഞ്ഞും പതുങ്ങിയും എന്നേ നോക്കുന്നത് ഞാൻ കണ്ടു. പക്ഷെ ഞാൻ അപ്പോളും ജാഡ ഇട്ടിരുന്നു..
അന്ന് ലാസ്റ്റ് പീരീഡ് രേണുവിന്റെ ആയിരുന്നു. പോർഷൻ ഒക്കെ കംപ്ലീറ്റ് ആയത് കൊണ്ട് പഠിപ്പിക്കൽ ഒന്നും ഇല്ലായിരുന്നു. കുറച്ചു നേരം രേണു കുറച്ചു ചോദ്യങ്ങൾ ബോർഡിൽ എഴുതി ഇട്ടു. എക്സാം ന് ചോദിക്കാൻ സാധ്യത ഉള്ളത്. പിന്നെ എന്തെങ്കിലും വായിച്ചു പഠിക്കാൻ ഉണ്ടേൽ പഠിക്കാൻ പറഞ്ഞു കസേരയിൽ പോയി ഇരുന്നു. എല്ലാവരും അധികം ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മിണ്ടി ഇരുന്നു.. ക്ലാസ് ഒക്കെ കംപ്ലീറ്റ് ആയത് കൊണ്ടു ഇപ്പൊ പകുതി പേരെ ക്ലാസ്സിൽ കയറാറുള്ളു.