‘ഇനി ഒന്നും പറയാതെ ഇരിക്കില്ല. പോരെ.. ആക്ച്വലി എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ കൂടി ഉണ്ട്..’
ഞാൻ പറഞ്ഞു
‘എന്ത് കാര്യമാ..?
അവൾ ചോദിച്ചു
‘അതെങ്ങനെ പറഞ്ഞു തുടങ്ങണം എന്നെനിക്ക് അറിയില്ല.. പക്ഷെ പറയാതെ ഇനിയും വേറെ പ്രശ്നങ്ങൾ പിന്നീട് ഉണ്ടാകുന്നത് എനിക്ക് ഓർക്കാൻ വയ്യ…’
‘ഏതെങ്കിലും അഫയറിനെ കുറിച്ച് ആണോ…?
അവൾ തെല്ലൊരു സങ്കടത്തിൽ ചോദിച്ചു
‘അതേ… അത് പറയുമ്പോ നിനക്ക് എന്നോട് പിന്നെയും വെറുപ്പ് ആകുമായിരിക്കും. പക്ഷെ പറയാതെ ഇരിക്കാൻ എനിക്ക് കഴിയില്ല…’
ഞാൻ പദ്മയുടെ കാര്യം ആണ് മെയിൻ ആയി ഉദ്ദേശിച്ചത്. അതൂടെ കേൾക്കുമ്പോ അവൾക്ക് എന്നോട് എന്താകും തോന്നുക എന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. പക്ഷെ എല്ലാം പറയുക തന്നെ
‘എനിക്ക് നിന്നോട് അന്നും വെറുപ്പില്ല ഇന്നും വെറുപ്പില്ല. ഇനി ഒരിക്കലും അതിന് പറ്റുകയും ഇല്ല…’
അവൾ പറഞ്ഞു
‘അത് ഇത് കേട്ട് കഴിഞ്ഞു നീ പറ…’
ഞാൻ കാര്യം പറയാൻ തുടങ്ങി..
‘വേണ്ട.. എനിക്ക് കേൾക്കണ്ട..’
അവൾ രണ്ട് ചെവിയിലും കൈ ചേർത്ത് പറഞ്ഞു
‘കേൾക്കണം.. ഇനി ഒരു വഴക്ക് എനിക്ക് വയ്യ…’
‘വേണ്ട.. എനിക്ക് ഇഷ്ടം അല്ല അതൊന്നും കേൾക്കുന്നേ…’
അവൾ പറഞ്ഞു
‘അത് അറിയാം. പക്ഷെ നീ അതെല്ലാം അറിഞ്ഞേ പറ്റൂ…’
‘അതെല്ലാം നിന്റെ പാസ്റ്റ് അല്ലേ.. നമ്മൾ തമ്മിൽ ഇഷ്ടം പറയുന്നതിന് മുമ്പ് ഉള്ളത്.. അതെനിക്ക് പ്രശ്നം അല്ല. അന്ന് ഞാൻ വെറുതെ ഓവർ റിയാക്ട് ചെയ്തു.. പിന്നെ ആണ് നിന്റെ സൈഡ് ഞാൻ ആലോചിച്ചത്..’