‘നീ.. നീ.. എല്ലാം അറിഞ്ഞിട്ട് നീ എന്തിനാ അവനെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചെ…?
ഇഷാനി സങ്കടത്തോടെയും ദേഷ്യത്തോടെയും അവനെ നോക്കി ചോദിച്ചു
‘എനിക്ക് അപ്പോൾ ശരി തെറ്റൊന്നും ഓർമ വന്നില്ല. ലക്ഷ്മിയെ പറ്റി ഞാൻ ചിന്തിച്ചു പോലുമില്ല. ഞാൻ അവനെ പറ്റി മാത്രമേ ചിന്തിച്ചുള്ളൂ. നീ ഇല്ലാത്തത് കൊണ്ട് ടൂറിനു വരില്ല എന്ന് പറഞ്ഞു നടന്നതാ അവൻ. ഞങ്ങൾ പിണങ്ങിയത് കൊണ്ടാണ് അവൻ ടൂറിനു വന്നത് തന്നെ. അവൻ എപ്പോളും നിന്നെ കുറിച്ച് ഓർത്തു മൈൻഡ് കുളം ആക്കുന്നു. നീ അവനെ മൈൻഡ് പോലും ആക്കുന്നില്ല. അപ്പോൾ പിന്നെ ഞാൻ കരുതി അവനെ എങ്ങനെ എങ്കിലും മൂവ് ഓൺ ആക്കണമെന്ന്.. അതിന് കൃഷ്ണ ആണ് ബെറ്റർ എന്ന് തോന്നി. അവളാണേൽ എത് നേരവും അവന്റെ കൂടെയുണ്ട്. അവനെ വലിയ കാര്യവും ആണ്.. ഞാൻ കൂടുതൽ ഓൺ ചിന്തിച്ചില്ല.. നിങ്ങൾ തമ്മിൽ ഇനി ഒരിക്കലും മിണ്ടില്ല എന്ന് കരുതി ആണ് ഞാൻ അവരെ തമ്മിൽ ഒന്നിപ്പിക്കാൻ നോക്കിയത്.. ഇങ്ങനെ ഒക്കെ കറങ്ങി തിരിയുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചില്ല…’
‘കൊള്ളാമെടാ.. എന്റെ ജീവിതം തുലച്ചതിന് നന്ദി ഉണ്ട്..’
‘നിന്റെ ജീവിതം എവിടെ തുലഞ്ഞു എന്നാണ്..? ഇപ്പോളും കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ല. നിങ്ങൾ രണ്ടും തനിച്ചു ഒന്നു രണ്ട് മിനിറ്റ് സംസാരിച്ചാൽ എല്ലാം ഓക്കേ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്..’
‘നീ പോ.. നീ ഇനി എന്നോട് മിണ്ടാൻ വരണ്ട..’
ഇഷാനി രാഹുലിനോട് പറഞ്ഞു
‘ആഹാ എന്നോടും പിണങ്ങിയോ..? ഞാൻ മനഃപൂർവം നിന്നെ ദ്രോഹിക്കാൻ ചെയ്തത് പോലെ ആണല്ലോ നിന്റെ പറച്ചിൽ..’