‘റോക്കി ചേട്ടന്റെ സെലെക്ഷൻ അപ്പോൾ മോശം അല്ലായിരുന്നു…’
അപ്പോളാണ് ഈ പറഞ്ഞവരെ ഇഷാനി ഓർമ്മിച്ചത്. മുമ്പ് ഒരിക്കൽ ബാത്‌റൂമിൽ വച്ചു തന്നെ കുറിച്ച് മോശം പറഞ്ഞത് ഇവരാണ്. അന്ന് കോംപ്ലക്സ് അടിച്ചാണ് ഇല്ലാത്ത കല്യാണത്തിന്റെ കാര്യം പറഞ്ഞു താൻ അർജുനും ആയി അകന്നത്.. അവരിപ്പോ അത് മാറ്റി പറഞ്ഞിരിക്കുന്നു.. ഫെയർവെല്ലിൽ നീതു പറഞ്ഞത് കോളേജ് മൊത്തം പിന്നീട് ചർച്ച ആയിരുന്നു.. ഇപ്പൊ പ്രോഗ്രാം കൂടി കണ്ടപ്പോ എല്ലാവർക്കും തന്നോട് മതിപ്പ് ആയിട്ടുണ്ട്.. ഇവിടുത്തെ തന്റെ പേരിൽ ഉണ്ടായ കളങ്കം ഒക്കെ മാഞ്ഞു പോയിരിക്കുന്നു.. ഇഷാനിക്ക് ഉള്ളിൽ ഒരു സന്തോഷം തോന്നി..
പക്ഷെ അത് അധികം നേരം ഉണ്ടായിരുന്നില്ല. പിന്നെയും അവൾ ഓവർ തിങ്കിങ് ചെയ്തു. അർജുൻ കൃഷ്ണയേ തോളിൽ വച്ചു തുള്ളിയത് ആണ് അവളെ അപ്പോളും ഏറ്റവും അലട്ടിയ വിഷയം. പരുപാടി കഴിഞ്ഞു പേരിനൊരു കൺഗ്രാറ്റ്സ് പറഞ്ഞു അവനെങ്ങോട്ടോ പോയി. അവളുടെ അടുത്തേക്ക് തന്നെ ആയിരിക്കണം.. ഇനി അന്ന് പറഞ്ഞത് പോലെ കൃഷ്ണ അവനെ സ്വന്തം ആക്കി കാണുമോ ഇതിനിടയിൽ.. ഇഷാനിക്ക് ടെൻഷൻ ആയി.. അപ്പോളാണ് തന്റെ അടുത്തേക്ക് ആരോ വരുന്നത് ഇഷാനി ശ്രദ്ധിച്ചത്
‘ആഹ്… നീ ഇവിടെ ഉണ്ടായിരുന്നോ…?
രാഹുൽ ചോദിച്ചു. തനിയെ ഇരിക്കാൻ ക്‌ളാസിന് മേലെ ഉള്ള റൂമിൽ വന്നതായിരുന്നു അവൾ
‘മ്മ്മ്മ്…’
ഇഷാനി ഒന്ന് മൂളുക മാത്രം ചെയ്തു. കണ്ണ് നിറഞ്ഞത് അവൻ കാണാതെ ഇരിക്കാൻ അവൾ അവന് മുഖം കൊടുത്തില്ല
‘പരുപാടി അടിപൊളി ആയിരുന്നു കേട്ടോ.. നീ പിന്നെ എന്താ ഇവിടെ വന്നു ഇരിക്കുന്നെ..? എല്ലാരും അഭിനന്ദിച്ചു വീർപ്പു മുട്ടിക്കും എന്നോർത്താണോ..?