‘അടിപൊളി മോളെ.. അടിപൊളി..’
കെട്ടിപിടിച്ചു കൃഷ്ണ പറഞ്ഞു. ഇഷാനിക്ക് ആണേൽ അവൾ അർജുന്റെ തോളിൽ കയറി തുള്ളിയത് ഒട്ടും ഇഷ്ടം ആയിരുന്നില്ല.. അവളെ അങ്ങ് ഞെക്കി കൊന്നാലോ എന്ന് ഇഷാനി ചിന്തിച്ചു..
‘താങ്ക്യൂ…’
അവൾ അധികം വെറുപ്പ് കാണിക്കാതെ പറഞ്ഞു. കൃഷ്ണ ഞങ്ങളുടെ കാര്യത്തിൽ നിന്ന് ഒഴിവായത് ഒന്നും ഇഷാനിക്ക് അറിയില്ല. അവളുടെ ഉള്ളിൽ അപ്പോളും ഫെയർവെല്ലിന്റെ അന്നത്തെ അടിയാണ് കിടക്കുന്നത്.. ഞങ്ങൾ സംസാരിക്കട്ടെ എന്ന് കരുതി കൃഷ്ണയും അപ്പോൾ തന്നേ അവിടുന്ന് മാറി
‘സൂപ്പർ… നീ പൊളിച്ചു…’
ഒരു ഹഗ് കൊടുക്കാൻ എനിക്ക് തോന്നിയിരുന്നു. പക്ഷെ ഞാൻ ഒരു കൈ ആണ് കൊടുത്തത്..
‘കുറച്ചൂടെ വേണമായിരുന്നു.. എല്ലാർക്കും പെട്ടന്ന് തീർന്നത് പോലെ ആണ് തോന്നിയത്…’
‘നീ പറഞ്ഞതിലും ഞാൻ ചെയ്തില്ലേ…?
ഇഷാനി ചോദിച്ചു. ഇനിയും നേരം ചെയ്തേനെ. അവളെ എടുത്തു നീ തോളിൽ വച്ചു തുള്ളിയിട്ടല്ലേ ഞാൻ വേഗം നിർത്തിയത്. ഇഷാനി മനസ്സിൽ പറഞ്ഞു.
‘യെസ്.. അത്ര കിടു പരുപാടി ആയിരുന്നു. അതാണ് ഞാൻ പറഞ്ഞത് ഇനീം നേരം വേണമായിരുന്നു എന്ന്…’
ഞാൻ പറഞ്ഞു.. അപ്പോളേക്കും അടുത്ത പ്രോഗ്രാമിന് വേണ്ടി ആളുകൾ വന്നപ്പോൾ ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.. ഞാൻ വേറെ തിരക്കുകൾ കൊണ്ട് അവിടുന്ന് മാറി. ഇഷാനി ഓഡിറ്റൊറിയത്തിന് വെളിയിലേക്ക് ഇറങ്ങുമ്പോ ആണ് ഏതോ പെൺകുട്ടികൾ അവളെ തടഞ്ഞു നിർത്തി അഭിനന്ദിച്ചത്.. അവൾ ഒരു പുഞ്ചിരി നൽകി പുറത്തേക്ക് ഇറങ്ങിയപ്പോൾ അവർ അടക്കം പറയുന്നത് അവൾ കേട്ടു