‘എടാ അതൊന്നും ഫ്യൂഷൻ അല്ലല്ലോ.. മാത്രം അല്ല ഇങ്ങനെ ഒരു ഓടിയൻസിന് ഒന്നും മുന്നിൽ അല്ല ഞാൻ പെർഫോമ് ചെയ്തിട്ടുള്ളെ..’
‘ഇന്നേ വരെ സ്റ്റേജിൽ കയറാത്തവർ വരെ ഇന്ന് സ്റ്റേജിൽ കയറി. പിന്നെ ആണോ നിനക്ക് പാട്..’
‘എടാ ഇതൊന്നും പെട്ടന്ന് പറഞ്ഞാൽ നടക്കുന്നത് അല്ല.. ഇതൊക്കെ കുറച്ചു പ്രാക്ടീസ് വേണ്ട കാര്യമാണ്..’
ഇഷാനി പിന്നെയും ഒഴിവ്കഴിവുകൾ പറയാൻ തുടങ്ങി
‘ടൈം ഉണ്ട്. ഇനിയും ഒരു മണിക്കൂർ എങ്കിലും നിങ്ങൾക്ക് സെറ്റ് ആകാൻ ടൈം ഉണ്ട്.. നീ പറയുന്നത് പോലെ അവര് സെറ്റ് ആകും.. നീ ഓക്കേ ആയാൽ മതി..’
ഞാൻ അവളെ നിർബന്ധിച്ചു
‘എടാ ഇത് കുളം ആകും.. എന്നേ കൊണ്ട് പറ്റില്ല..’
അവൾ കരയുന്ന പോലെ കൊഞ്ചി
‘പറ്റും.. കുളം ആകില്ല എനിക്ക് ഉറപ്പുണ്ട്..’
‘എല്ലാവരും കൂകും.. വേണ്ടടാ എന്നേ വിട്.. പ്ലീസ്…’
അവൾ കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തി
‘ആരും കൂകില്ല.. നീ ഇത്രയും നേരം പരുപാടി കണ്ടിട്ട് എന്തിനെങ്കിലും ആരെങ്കിലും കൂകിയോ..? എല്ലാവരും ഇന്ന് വൈബ് ആണ്.. മാത്രം അല്ല ഇവിടെ ആരും നിനക്ക് മാർക്ക് ഇടാനല്ല ഇരിക്കുന്നത്.. എൻജോയ് ചെയ്യാനാണ്.. നിന്റെ സരളിവരിശകൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഒന്നും ആരും അറിയാൻ കൂടി പോണില്ല.. മോൾ റെഡി ആകു…’
‘നീ എന്തൊക്കെ പറഞ്ഞാലും എന്നേ കൊണ്ട് വയ്യ ഇത്… പ്ലീസ്…’
‘എഡി ശവമേ നീ പറഞ്ഞിട്ട് ഞാൻ ഫൈനൽ കളിക്കാൻ ഇറങ്ങിയില്ലേ.. അത്രയും ഒന്നും ഞാൻ ആവശ്യപ്പെട്ടില്ലല്ലോ..’