‘എനിക്ക് അപ്പോൾ അവൾ നിന്നോട് പിന്നെയും വന്നു മിണ്ടിയപ്പോൾ ഒരു പേടി ആയി.. അവൾ പിന്നെയും നിന്നെ അടിച്ചോണ്ട് പോകുമോ എന്ന്… പിന്നെ ആണ് എനിക്ക് മനസിലായത്… അടിച്ചോണ്ട് പോകാൻ നീ ഒരിക്കലും എന്റേത് ആയിരുന്നില്ലല്ലോ… അവളുടേത് ആയിരുന്നു.. എല്ലായ്പോഴും….’
കൃഷ്ണ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.. അവൾ പറഞ്ഞു വരുന്നതും എനിക്ക് മനസിലായില്ല. അതിന്റെ കൂടെ അവളുടെ ശാന്ത ഭാവം കൂടി ആയപ്പോ എനിക്ക് ഒന്നും പിടികിട്ടിയില്ല…
‘നീ വെറുതെ എന്തൊക്കെയോ ആലോചിച്ചു കൂട്ടിയിരിക്കുകയാണ്.. ഞങ്ങൾ രണ്ട് പേരും ഇപ്പോൾ അതൊന്നും മനസിൽ പോലും കരുതാറില്ല..’
‘പക്ഷെ ഞാൻ കരുതാറുണ്ട്.. പഴയത് ഒക്കെ.. സത്യത്തിൽ നീ എന്നോട് കാണിച്ചതിൽ ഞാൻ നിന്നോട് ശരിക്കും ദേഷ്യപ്പെടേണ്ടത് ആണ്.. ഞാൻ എന്താ അങ്ങനെ ചെയ്യഞ്ഞത് എന്നറിയാമോ..? നീയും ഇഷാനിയും ആയി പിരിഞ്ഞ സമയം നിന്നോട് ദേഷ്യത്തിൽ ഇരിക്കുന്നതിലും നല്ലത് കമ്പനി ആയി ഇരിക്കുന്നത് ആണെന്ന് എനിക്ക് തോന്നി.. എങ്കിലേ എനിക്ക് നിന്നെ കിട്ടൂ എന്ന് എനിക്ക് തോന്നി…’
‘ ഞാൻ കരുതി നീ എന്നോട് ക്ഷമിച്ചു എന്ന്…?
ഞാൻ കാര്യം അപ്പോളും മനസിലാകാതെ ചോദിച്ചു..
‘ക്ഷമിച്ചു.. പക്ഷെ ദേഷ്യം ഉണ്ടായിരുന്നു.. അത് നിന്റെ അടുത്ത് കാണിച്ചിട്ട് പ്രയോജനം ഇല്ലെന്ന് തോന്നിയപ്പോ ആണ് ഞാൻ നല്ല കുട്ടി കളിച്ചു നിന്റെ അടുത്ത് വന്നത്.. അതൊക്കെ എന്റെ നമ്പർ ആയിരുന്നു.. ഞാൻ ഒരിക്കലും അത്രയും പാവം പെണ്ണൊന്നും അല്ല..’
‘ഇപ്പോൾ നിനക്ക് എന്താ വേണ്ടത്..? എന്നോട് ദേഷ്യം തീർക്കണോ..? അതോ അവളോട് മിണ്ടുന്നതു നിർത്തണോ..?