‘അതൊന്നും നിന്റെ കുഴപ്പം അല്ല. ആരുടെയും കുഴപ്പമല്ല.. അങ്ങനെ ഒക്കെ നടക്കണം ആയിരുന്നു.. അങ്ങനെ നടന്നു.. ഇനി അത് ആലോചിച്ചു നീ വിഷമിക്കണ്ട കാര്യമില്ല…’
‘ അതല്ലടാ.. ഞാൻ ആണേൽ ഇഷാനിയോട് ഈയിടെ കൂടെ അവന്റെ പേര് പറഞ്ഞു വഴക്ക് ഉണ്ടാക്കി.. അതൊക്കെ ഇപ്പോൾ ഓർക്കുമ്പോ എന്തോ പോലെ…’
കൃഷ്ണ പറഞ്ഞു
‘അതെപ്പോ…?
രാഹുൽ ചോദിച്ചപ്പോ ഈയിടെ ഉണ്ടായ വഴക്ക് അവൾ അവനോട് പറഞ്ഞു..
‘ശെടാ.. ഇത് നമ്മൾ ആരും അറിഞ്ഞില്ല..’
‘ഞാൻ ഇനി എന്ത് ചെയ്യണം.. അവളുടെ അടുത്ത് പോയി സോറി പറയണോ..? ഞാൻ കാരണം അല്ലേ അവര് ഉടക്കിയത്.. ഞാൻ പറഞ്ഞാൽ അവര് പഴയത് പോലെ ആകുമോ..?
‘നീ ഇനി അവളോട് ഒന്നിനും പോകാതെ ഇരിക്കുന്നത് ആണ് നല്ലത്.. പിന്നെയും വഴക്ക് ആകാൻ ചാൻസ് ഉണ്ട്..’
രാഹുൽ പറഞ്ഞു
‘പിന്നെ ഞാൻ എന്ത് ചെയ്യണം.. അവളെന്നെ എന്ത് പറഞ്ഞാലും ഞാൻ കേട്ട് നിന്നോളാം.. അവര് അടി മാറി ഒന്നാവട്ടെ…’
കൃഷ്ണ തേങ്ങൽ ഉള്ളിൽ ഒതുക്കി പറഞ്ഞു
‘നീയൊരു കോപ്പും പറയാൻ പോകണ്ട. അവർക്ക് ഒന്നാകണം എന്ന് തോന്നുമ്പോ അവര് ഒന്നായിക്കോളും.. നീ ഇപ്പോൾ നല്ല പോലെ ഡൌൺ ആണ്.. അതാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.. വന്നേ.. വന്നു മുഖം കഴുക്.. കുറച്ചൊന്നു ഓൺ ആകും അപ്പോൾ…’
അവൻ അവളെ നിർബന്ധിച്ചു വലിച്ചു മുഖം കഴുകിക്കാൻ കൊണ്ടു പോയി..
രാഹുൽ പറഞ്ഞത് കൊണ്ടു അവൾ പിന്നെ ഇഷാനിയോട് സംസാരിക്കാൻ പോയില്ല.. പക്ഷെ അർജുനോട് എങ്കിലും എല്ലാം തുറന്നു പറയണം എന്ന് അവൾക്ക് തോന്നി.. എങ്കിലേ തന്റെ മനസിന് ഒരു ആശ്വാസം കുറച്ചെങ്കിലും കിട്ടൂ