‘ആണോ…?
അവൾ ചിരിച്ചു കൊണ്ടു തിരിച്ചു ചോദിച്ചു
‘യെസ്.. നീ ഇനി നേരെ വീട്ടിലേക്ക് ആണോ…?
‘അതേ….’
അവൾ അതേയെന്ന് പറഞ്ഞു
പിന്നെ ഞങ്ങൾക്ക് ഇടയിൽ പിന്നെയും ഒരു നിശബ്ദത കടന്നു വന്നു. കാരണം ഞാൻ പെട്ടന്ന് അവളോട് വീട്ടിൽ ഇറക്കാമെന്ന് പറയാൻ വന്നതാണ്.. പക്ഷെ സൗഹൃദം കാണിച്ചു എന്ന് വച്ചു ഓവർ ആകേണ്ട എന്ന് ഉള്ളിൽ നിന്ന് മറ്റൊരു ഉൾവിളി വന്നതോടെ ആ ചോദ്യം ഞാൻ ചോദിക്കാതെ വിഴുങ്ങി.. പക്ഷേ അവൾക്ക് മനസിലായി. അതല്ലാതെ വേറെ എന്തെങ്കിലും ചോദിക്കാൻ ഞാൻ കിടന്ന് പരുമ്മി
‘കൃഷ്ണയെ കണ്ടിരുന്നോ…?
പെട്ടന്ന് അതാണ് ചോദിച്ചത്.. അത്രയും നേരത്തെ ഓളം ആ ചോദ്യത്തിൽ അവളുടെ മുഖഭാവം മാറുന്നത് പോലെ മാറിയത് ഞാൻ കണ്ടു.. ഇഷാനിയോട് കൃഷ്ണയുടെ കാര്യം ചോദിക്കരുതായിരുന്നു.. അബദ്ധം പറ്റി പോയി.. ഇനി പറഞ്ഞിട്ട് കാര്യമില്ല..
‘ഇല്ല..’
മുഖത്ത് താല്പര്യം ഇല്ലാത്ത ഭാവത്തിൽ അവൾ പറഞ്ഞു
‘ഞാൻ പോവാ…’
ഒരു ചിരി വരുത്തിയിട്ട് അവൾ തിരിഞ്ഞു നടന്നു.. കൃഷ്ണയെ പറ്റി ചോദിക്കണ്ടായിരുന്നു. പക്ഷെ ചോദിച്ചു പോയി.. എന്നാലും കൃഷ്ണ എവിടെ പോയി എന്ന് ഞാൻ ആലോചിച്ചു.. കുറെ നേരം എന്റെ ഒപ്പം ഉണ്ടായിരുന്നു അവൾ. പെട്ടന്ന് കാണാതെ ആയി.. ഞാൻ ഒന്നൂടെ ആലോചിച്ചപ്പോൾ ഇഷാനി എന്റെ അടുത്ത് വന്നു കളർ എറിഞ്ഞപ്പോൾ തൊട്ട് അവളെ കാണാനില്ല എന്ന് ഞാൻ മനസിലാക്കി.. ഇനി അത് കൊണ്ടു അവൾ പോയതാകുമോ..? ഇടയ്ക്ക് വിളിച്ചു നോക്കിയിട്ടും ഫോൺ എടുത്തില്ല.. ഞാൻ പിന്നെയും ട്രൈ ചെയ്തു.. റിംഗ് ഉണ്ട്.. പക്ഷെ ഫോൺ അവൾ എടുത്തില്ല…