എന്റെ അരികിൽ എന്നോട് ചേർന്നു നിന്ന് എന്റെ കണ്ണിലേക്കു നോക്കി അവൾ ആ ചായം തുടച്ചു.. രണ്ട് മൂന്ന് തവണ വിരൽ കൊണ്ടു ഉരച്ചപ്പോൾ കളർ അടർന്നു പോയി.. ഞങ്ങൾ അടുത്തായിരുന്നു.. ഒന്ന് മുന്നോട്ടു ആഞ്ഞാൽ ദേഹം ഉരസുന്ന രീതിയിൽ ഉള്ളത്ര അടുത്ത്.. അവളുടെ തോളൊപ്പം ഉള്ള മുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റിറ്റു ഹൂഡിയിൽ വീഴുന്നുണ്ടായിരുന്നു.. കണ്ണിന് താഴെ തുടച്ചതിന് ശേഷം ഒരു നിമിഷം അവൾ അത് പോലെ തന്നെ എന്റെ അടുത്ത് നിന്നു. എന്റെ കണ്ണിലേക്കു നോക്കി..
എനിക്കിപ്പോ അനുഭവിക്കുന്ന അതേ വികാരം ആയിരിക്കുമോ അവൾക്കും ഉള്ളിൽ തോന്നിയിട്ടുണ്ടാവുക.. എന്റെ ഉള്ളിലെ വേലിയേറ്റം അവൾക്ക് മനസ്സിലാകുമോ..? എത്ര വേണ്ടെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചാലും പ്രാണന്റെ പകുതി പകുത്തു കൊടുത്തവളെ കണ്ടാൽ ശരീരം അനുസരണക്കേട് കാണിക്കും.. ഞാൻ പ്രണയം കൊണ്ടു വിറച്ചു.. എന്റെ കണ്ണുകൾ വല്ലാതെ തുടിച്ചു.. അവളുടെ ചെഞ്ചുണ്ടുകൾ ഒരിക്കൽ കൂടി സ്വന്തം ആക്കാൻ ഞാൻ കൊതിച്ചു.. എന്തോ ഭാഗ്യത്തിന് എന്റെ ശരീരം വേണ്ടാതീനം കാണിക്കുന്നതിന് മുമ്പ് അവൾ പിന്നിലേക്ക് മാറി.. ഞങ്ങൾ രണ്ട് പേരും നോർമൽ ആയി പെരുമാറാൻ തുടങ്ങി
‘നിന്റെ മുടിയിൽ ഇപ്പോളും നല്ലപോലെ കളറുണ്ട്…’
ഞാൻ ആ നിമിഷത്തെ ഓക്വാർഡ് സിറ്റുവേഷൻ മറയ്ക്കാൻ അവളോട് സംസാരിച്ചു
‘അറിയാം.. വീട്ടിൽ പോയി തല കഴുകിയാലേ മാറൂ…’
അവൾ മുടിയിൽ തഴുകി കൊണ്ടു പറഞ്ഞു
‘പക്ഷെ നിനക്ക് ഈ കളർ ചേരുന്നുണ്ട്.. ഇപ്പോൾ കണ്ടാൽ കളർ ചെയ്ത പോലെ ഉണ്ട്…’
ഞാൻ അവളുടെ മുടിയെ കുറിച്ച് പറഞ്ഞു