ഇഷാനി മെല്ലെ നടന്നു ഞങ്ങളുടെ അടുത്തെത്തി.. തൊട്ട് അടുത്ത് വന്നപ്പോൾ ആണ് അവൾ ഞങ്ങളെ കണ്ടത്. മൊത്തം കളറിൽ കുളിച്ചു നിൽക്കുന്നത് കൊണ്ട് അവൾക്ക് പെട്ടന്ന് എന്നേ മനസിലായില്ല.. മനസിലായപ്പോൾ അവൾ പെട്ടന്ന് ഒന്ന് സ്റ്റോപ്പ് ആയി..
‘ഇഷാനി വാ ഒന്ന് കളറിൽ മുങ്ങിയിട്ട് പോകാം…’
ആഷിക്ക് അവളെ ആഘോഷങ്ങളിലേക്ക് ക്ഷണിച്ചു
‘ഉയ്യോ വേണ്ടടാ.. എനിക്ക് കടയിൽ പോകേണ്ടതാ.. പ്ലീസ് എറിയല്ലേ…’
അവൾ കൈ കൊണ്ട് എറിയരുതേ എന്ന് അവനോട് പറഞ്ഞു. അവൻ അത് കേട്ട് എന്നേ ഒന്ന് നോക്കി.. ഞാൻ അവൾ പൊക്കോട്ടെന്ന രീതിയിൽ അവനെ കണ്ണ് കാണിച്ചു.. ഇഷാനി മെല്ലെ എന്റെ അരികിലൂടെ കടന്നു പോയി.. പക്ഷെ പെട്ടന്ന് ഒരു സെക്കന്റ് അവൾ സ്റ്റോപ്പ് ആയി.. എനിക്ക് ഊഹിക്കാൻ പോലും ഇട തരാതെ അടുത്തുള്ള റോസിന്റെ കയ്യിൽ ഇരുന്ന കവറിൽ നിന്നും മഞ്ഞ ചായം എടുത്തു അവൾ എന്റെ മുഖത്ത് എറിഞ്ഞു… എന്നിട്ട് ചിരിച്ചു കൊണ്ട് – ഇത്രയും ദിവസം അവളിൽ നിന്ന് എനിക്ക് കിട്ടാതിരുന്ന ആ ചിരി നൽകി കൊണ്ട് അവൾ പറഞ്ഞു
‘ഹാപ്പി ഹോളി….’
എന്റെ സമയം നിശ്ചലം ആയത് പോലെ തോന്നി.. ഞാൻ അവിടെ നിശ്ചലമായപ്പോൾ എന്റെ മനസ് പിന്നിലേക്ക് സഞ്ചരിച്ചു. ഞങ്ങൾ ഉറ്റ സുഹൃത്തുക്കൾ ആയിരുന്ന നാളുകളിലേക്ക്.. അവിടെ വച്ചു ഞങ്ങൾ കാണിച്ച തമാശകളിലേക്ക്, ഞങ്ങൾ പരസ്പരം കൈമാറിയ സ്വാതന്ത്ര്യത്തിലേക്ക്.. അത് പോലെ ഒന്നാണ് ഇപ്പോൾ ഇവിടെയും സംഭവിച്ചിരിക്കുന്നത്.. ഇഷാനി എന്നോട് ഇങ്ങനെ പെരുമാറുമെന്ന് ഞാൻ തീരെ കരുതിയത് അല്ല.. അവൾക്ക് എന്ത് മാറ്റമാണ് ഉണ്ടായത് എന്ന് എനിക്ക് മനസിലായില്ല.. എന്റെ ചുറ്റും ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ഒന്നും മനസിലായില്ല.. കൃഷ്ണയ്ക്ക് പക്ഷെ പിടികിട്ടി.. താൻ രണ്ട് ദിവസം മുമ്പ് ഫയർ ആയത് ഇഷാനിക്ക് കൊണ്ടെന്നതിന്റെ തെളിവ് ആണ് ഇപ്പൊ ഉള്ള ഈ ഒട്ടൽ എന്ന് അവൾക്ക് മനസിലായി.. പക്ഷെ ഞാൻ ഇതൊന്നും അറിയാതെ അവളെ തന്നെ നോക്കി നിൽക്കുകയിരുന്നു…