റോക്കി 6 [സാത്യകി] [Climax]

Posted by

കൃഷ്ണ അടുത്തെത്തുന്നതിന് മുന്നേ ഞാൻ ശ്രുതിയോട് മെല്ലെ പറഞ്ഞു. കൃഷ്ണയോട് അവൾ മുഷിയാതെ ഇരിക്കാൻ ശ്രുതിയെ അവന്മാർ അവിടെ നിന്നും വിളിച്ചോണ്ട് പോയി. കൃഷ്ണ ഇതൊന്നും ശ്രദ്ധിച്ചു കൂടിയില്ല..

 

 

‘ഞാൻ കരുതി നീ ഇന്ന് വന്നില്ല എന്ന്…?

കൃഷ്ണ അടുത്തെത്തിയപ്പോ ഞാൻ പറഞ്ഞു

 

 

‘ഞാൻ ദേ ഇപ്പൊ വന്നെ ഉള്ളെടാ.. ലച്ചു ഇന്ന് പോകും. രാവിലെ അപ്പോൾ അവളുടെ കൂടെ കുറച്ചു പരുപാടി ഉണ്ടായിരുന്നു.. അത് കഴിഞ്ഞു ഇപ്പൊ വന്നേ ഉള്ളു…’

കൃഷ്ണ പറഞ്ഞു.. സത്യത്തിൽ അവൾ ലീവ് ആക്കാൻ ഇരുന്നതാണ്. എന്നെ കാണാൻ വേണ്ടി മാത്രം ആണ്.. ഞങ്ങൾ വരാന്തയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഇഷാനി ക്ലാസ്സിൽ നിന്നും പുറത്തേക്ക് വന്നത്. അവൾ പുറത്തേക്ക് വന്ന ഉടനെ കണ്ടത് ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് ആണ്.. കൃഷ്ണയുടെ കൈ എന്റെ ചുമലിൽ ഉണ്ടായിരുന്നു.. ഇഷാനിയുടെയും എന്റെയും കണ്ണുകൾ അന്ന് തമ്മിൽ ഉടക്കിയത് അപ്പോളാണ്.. ക്ലാസ്സിൽ വച്ചു ഞാൻ അവളുടെ ഭാഗത്തേക്ക്‌ നോക്കി പോലും നോക്കിയിരുന്നില്ല.. അവളുടെ നോട്ടത്തിൽ ഞാൻ വല്ലാതെ പകച്ചു പോയി.. പക്ഷെ ഇഷാനി ഞങ്ങളെ അവഗണിച്ചു കടന്നു പോയി. കൃഷ്ണയും അവളെ ഗൗനിച്ചില്ല.. അവൾക്കും നടന്ന സംഭവങ്ങൾ അറിയില്ലല്ലോ…

 

രാഹുൽ പറഞ്ഞത് പോലെ തന്നെ ഇഷാനി കോളേജിൽ വന്നു. അത് ഒരുതരത്തിൽ എനിക്ക് ആശ്വാസം നൽകി. അവൾ പഠനം ഉപേക്ഷിക്കുമോ എന്നൊക്കെ ഞാൻ വെറുതെ ഭയന്നിരുന്നു.. അന്ന് വൈകുന്നേരം വരെ അവൾ എന്റെയും ഞാൻ അവളുടെയും വഴിയിൽ വന്നില്ല.. ക്ലാസ്സ്‌ അവസാനിച്ചു കഴിഞ്ഞു ക്ലാസ്സിൽ അധികം പേരൊന്നും ഇല്ലാതെ ഞങ്ങൾ കുറച്ചു പേര് മാത്രം ഇരിക്കുമ്പോ ആണ് ഇഷാനി ക്ലാസ്സിലേക്ക് വന്നത്. അവൾ പോയി കാണും എന്നാണ് ഞാൻ കരുതിയത്.. ഇഷാനി എന്റെ നേർക്കാണ് വന്നത്.. അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് പെട്ടന്ന് ശ്വാസം നെഞ്ചിൽ തടഞ്ഞു നിൽക്കുന്നത് പോലെ തോന്നി.. ഇഷാനി എന്റെ അടുത്തേക്ക് വരുന്നത് കണ്ട് ആണ് അവന്മാർ നൈസ് ആയി മാറി..

Leave a Reply

Your email address will not be published. Required fields are marked *