“ശെരിയാ, ഒന്നും നമുക്ക് തട്ടി എടുക്കാനോ ചോദിച്ചു വാങ്ങാനോ കഴിയില്ല. എന്തായാലും ആ കാലമൊക്കെ കഴിഞ്ഞ് പോയില്ലേ.
ഞാനും വിലാസിനിയും, ഈ ഒരു ഒന്നോ രണ്ടോ മാസമേ നാട്ടിൽ ഉണ്ടാവു. വിലാസിനിയുടെ മോള് ഇവിടെ പഠിക്കുന്നുണ്ട്, ഈ വർഷത്തോട് കൂടി അവളുടെ ക്ലാസ്സ് തീരും.
ഇനി ഇവിടെ നിന്നും പോയാൽ പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല. സുഹറ പേടിക്കണ്ട, സലീമിനെ കൂടെ കൂട്ടി വഷളാക്കാനും, സുഹറനെ ഉപദ്രവിക്കാൻ ഒന്നും വന്നത് അല്ല ഞാൻ.ഇനി ഉള്ള കുറച്ചു ദിവസം സലീമിന്റെ കൂടെ കുറച്ചു സമയം ചെലവഴിക്കണം അത്ര ഒള്ളൂ.
അയാൾ പറഞ്ഞു.
“പേടിക്കാൻ ഞാൻ പണ്ടത്തെ കുട്ടി ഒന്നും അല്ലല്ലോ, സലീംക്കന്റെ ഒരു ആവിശ്യത്തിനും ഞാൻ എതിര് ആവില്ല , ഞാൻ കാരണം സലീംക്കന്റെ ഒരു ആഗ്രഹവും നടക്കാതെ പോവില്ല.”.
സുഹറത്ത പറഞ്ഞു നിറുത്തി.
അയാൾ കുറച്ചു നേരം അങ്ങനെ ഇരുന്നു.
“സുഹറ ഞാൻ ഒരു കാര്യം ആവിശ്യപെട്ടാൽ,,… അബദ്ധം ആണെങ്കിൽ ക്ഷമിക്കണം. എനിക്ക് സുഹറനെ ഒന്നു കാണാൻ പെറ്റുമോ.? ”
അകത്തു നിന്നും മറുപടി ഒന്നും വന്നില്ല.
“പ്രയാസയിരിക്കും ല്ലെ. പണ്ട് എപ്പോഴോ കണ്ടതാ, വീണ്ടും ഒന്നു കൂടി ഒന്നു കാണാൻ ഒരു മോഹം അത് കൊണ്ട് ചോദിച്ചതാ.”
അയാൾ പുറം തിരിഞ്ഞു പുറത്തേക് നോക്കി ഇരുന്നു.
ഒരുപാട് കാലം താൻ മനസ്സിൽ കൊണ്ട് നടന്ന ഒരു ഭാരം താഴെ ഇറക്കി വെച്ച സന്ദോഷം, ഒരു കാർമേഘം പെയ്ത്തൊഴിഞ്ഞ വാനം പോല്ലെ അയാളുടെ മനസ്സ് ശാന്തമായി.
കൃർ…. ഗർ..
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി.
നല്ല വെളുത്ത മാക്സി അണിഞ്ഞു കൊണ്ട്, തലയും മാറും അടങ്ങുന്ന ഭാഗം ചുവന്ന ഷാൾ കൊണ്ട് ചുറ്റി ആ തുടുത്ത മുഖവും തത്തമ്മ ചുണ്ടും മാത്രം കാണുന്ന രീതയിൽ അവൾ അകത്തു നിന്നും പുറത്തേക് വന്നു.