സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]

Posted by

കതക് തുറക്കുന്നത് കണ്ട്, ദേവൻ എണീറ്റു കതകിനു അടുത്തു ചെന്നു.

“സുഹറക് എന്നെ മനസ്സിൽ ആയോ?.”

അയാൾ ചോദിച്ചു.

സുഹറത്ത മറുപടി ഒന്നും പറഞ്ഞില്ല.

“ഞാൻ ദേവൻ ആണ്. സലീം പറഞ്ഞിലെ?.”

വീണ്ടും അയാൾ ചോദിച്ചു.

“സലീം ഇക്കാ ഇവിടെ ഇല്ലാ ”

സുഹറത്ത മറുപടി പറഞ്ഞു.

“എനിക്ക് അറിയാം, ഞാൻ സുഹറനെ ഒന്നു കാണാൻ കൂടി ആണ് വന്നത്.”

അയാൾ പറഞ്ഞു.

“എന്തിനു,?..എനിക്ക് ആരെയും കാണണ്ട. ഞാൻ പണ്ട് നടന്നത് ഒന്നും മറന്നിട്ടില്ല. സലീംക്ക ആ തൊടിയിൽ ഉണ്ടാവും. ഞാൻ കതക് അടക്കുകയാണ്.”

അവൾ പറഞ്ഞു..

“നിൽക്കു.,,.പണ്ട് സംഭവിച്ചതിനു എല്ലാം ഒരു മാപ്പ് പറഞ്ഞാൽ പകരമാവില്ല എന്നറിയാം. പക്ഷെ പ്രായശ്ചിതമായി എനിക്ക് ചെയിതു തെരാൻ ഒന്നും ഇല്ലാ. ഇനി നമ്മൾ ജീവിതത്തിൽ പരസ്പരം കാണുമോ എന്നൊന്നും എനിക്ക് അറിയില്ല. അവസാനമായി ഒന്നു കണ്ട് മാപ്പ് പറയണം എന്നെ കരുതിയോള്ളൂ.”

അത്‌ പറഞ്ഞു അയാൾ ആ കോലായിൽ ഉള്ള തിണ്ണമേൽ കയറി ഇരുന്നു പുറത്തേക് നോക്കി വീണ്ടും പറഞ്ഞു.

“എനിക്ക് സുഹറനോട് വലിയ ഒരു മോഹമുണ്ടായിരുന്നു, അത്‌ പറയാൻ ഞാൻ ഒരുപ്പാട് കാലം സുഹറന്റെ പിറകെ നടന്നില്ലേ, പക്ഷെ സുഹറ എന്നെ ഒന്നു കേൾക്കാൻ പോലും തെയ്യറിയില്ല.അന്ന ആ ദിവസം സുഹറനെ ഒറ്റക് കണ്ടപ്പോൾ , ഒന്നുപിടിച്ചു നിർത്തി എന്റെ ഇഷ്ടം പറയണ്ണം എന്നെ ഉണ്ടായുള്ളു. അല്ലാതെ സുഹറനെ കയറി പിടിക്കാനോ ഉപദ്രവിക്കാനോ വന്നത് അല്ല.”

അയാൾ പറഞ്ഞു നിർത്തി

“ഇഷ്ട്ടം ഒരാൾക്ക് മാത്രം തോന്നിയിട്ടു കാര്യമില്ലല്ലോ, അന്നു നിങ്ങൾ ഇഷ്ടം പറഞ്ഞാലും, എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.” :- സുഹറ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *