അവൾ, അതു പറഞ്ഞു അകത്തു പോയി, കൈയിൽ കതകിന്റെ താക്കോല്ലുമായി തിരിച്ചു വന്നു സലീംക്കന്റെ കൈയിൽ കൊടുത്തു അവൾ തിരിച്ചു അകത്തേക്ക് പോയി.
ആഴ്ചയിൽ ഒരിക്കൽ സുഹറത്താക്ക് ഒരു എണ്ണ തേച്ചു കുളി ഉണ്ട്, കാച്ചിയ എണ്ണ തേച്ചു ഒന്നു രണ്ട് മണിക്കൂർ ഇരിക്കും. എന്നിട്ടു നല്ല താളി കൊണ്ട് കുളിച്ചു തോർത്തി വരും. അന്നു സലീംക്ക അവളെ പറത്തി അടിക്കും, അത്ര മത്തു പിടിപ്പിക്കുന്ന മണ്ണമായിരിക്കും അവൾക്.
സലീംക്ക ചായ കുടിച്ചു, ചായ ഗ്ലാസ് അകത്തു കൊണ്ട് വെച്ച്, വാതിൽ പൂട്ടി, പിറകിലെ വാതിൽ കൂടി കൃഷി സ്ഥലത്ത് പോയി.
കുറച്ചു സമയം കഴിഞ്ഞു
ദേവദാസന്റെ ഇന്നോവ കാർ സലീംക്കന്റെ വീട് പടിക്കൽ എത്തി.
അതിൽ നിന്നും ദേവനും, വിലാസിനിയും ഇറങ്ങി. വിലാസിനി ഉമ്മറത്തു കയറി ബെൽ അടിച്ചു.
“ദേവേട്ടാ കറന്റ് ഇല്ലാ എന്ന് തോന്നുന്നു.”
“മ് നീ ഒന്നു വെയിറ്റ് ആക്, അവർ രണ്ട് പേര് അല്ലെ ഇവിടെ ഒള്ളൂ. ഞാൻ ആണെങ്കിൽ ആ പുല്ലെന്റെ നമ്പർ വാങ്ങാനും വിട്ടു,.”
ദേവൻ ഫോണിൽ നോക്കി കൊണ്ട് പറഞ്ഞു.
വിലാസിനി പുറത്ത് ഇറങ്ങി ചുറ്റും നോക്കി. വീടിനു ചുറ്റും കൃഷി സ്ഥലം.
അവൾ കാഴ്ചകൾ കണ്ട് വീടിന്റെ പുറകിലോട് പോയി അവിടെ നിന്നാൽ കാണുന്ന കാഴ്ച്ച മനോഹരമാണ്.
തട്ടു തട്ടായി താഴേക്കു ഒരുക്കിയ കൃഷി സ്ഥലം. നിറയെ തെങ്ങും, കോവ്ങ്ങും അങ്ങ് ആകല്ലേ വലിയ പാട ശേഖരം. അതിനു അപ്പുറം ഒരു വെള്ളി അരഞ്ഞാണം പോല്ലെ നദി ഒഴുകുന്നു.
പുതു മഴ പെയ്തു ഒഴിഞ്ഞത് കൊണ്ടണോ എന്തോ പ്രകൃതി പുലരി വെയിലിൽ സ്പടികം പോല്ലെ തിളങ്ങി.