സലീംക്ക :-വെരി ഗുഡ്,. ഇനി അവളെ ഒന്നു കെട്ടിച്ചത് ആണെങ്കിലോ, അതായത് അവൾ വേറെ ഒരാളുടെ ഭാര്യ ആണെങ്കിലോ എന്ന്.
സുഹറത്ത :-മ്മ് കാള വല് പോകുന്നത് കണ്ടപ്പോളെ മനസ്സിലായി ഇങ്ങള് അവിഹിതത്തിനുള്ള പുറപ്പാട് ആണ് ലെ, ആ ദേവന്റെ കെട്യോളെ അടുത്തേകെങ്ങാനും ചെന്നു എന്ന് ഞാൻ അറിഞ്ഞാൽ, കൊന്നുകളയും പറഞ്ഞേക്കാം..
സലീംക്ക :- തേങ്ങട് മൂട്, നീ ഒന്നു തോക്കിൽ കയറി വെടി വെക്കാതിരിക്കോ എന്റെ സുഹറ.
സുഹറത്ത :- ഇല്ല ഇങ്ങള് പറയിൻ.
സലീംക്ക :- ആ അങ്ങനെ ആണെകിൽ എന്ത് ചെയ്യും.
സുഹറത്ത :- ഒന്നും ചെയ്യാൻ ഇല്ലാ. വെറുതെ കണ്ട് വെള്ളമിറകാ എന്നല്ലാതെ. അല്ലെങ്കിൽ പിന്നെ അവൾ ഇടപാട് തീർത്തു മൊഴി ചൊലി ഇങ്ങള്ടെ കൂടെ ഇറങ്ങി വരണം.
സലീംക്ക :- ഇതുവരെ വളെരെ ശെരി ആണ്.ഇനി എനിക്ക് അവളോട് ഉള്ള ഇഷ്ട്ടം വെറും കാമം മാത്രം ആണെങ്കിലോ, അതായത് ഒരു ലൈഗിക താല്പര്യം മാത്രം ആണെങ്കിൽ.
സുഹറത്ത :- ഓ ഇതിനാണോ ഇങ്ങള് ഇങ്ങനെ വളഞ്ഞു മൂക്ക് പിടിച്ചത്. അതിനല്ലേ മലയാളത്തിൽ നല്ല മാന്യമായ വാക്കുള്ളത്
“അവിഹിതം”.
സലീംക്ക :-ഹാ അതൊക്കെ എനിക്ക് അറിയാം.
സുഹറത്ത :-അറിഞ്ഞിട്ടു ഒരു കാര്യവും ഇല്ലാ. അവിഹിതം ഒക്കെ വലിയ തെറ്റാ. വിശ്വസിക്കുന്നവരെ വഞ്ചിക്കുക.ഇങ്ങള് നയിച് ഉണ്ടാക്കി കൊണ്ട് വരുന്നത് നക്കിയിട്ടു ഞാൻ ആരെ എങ്കിൽലും വിളിച്ചു കട്ടിലിനു അടിയിൽ കയറ്റിയാൽ ഇങ്ങൾക് സഹിക്കോ. ഇങ്ങളെ മാത്രം വിശ്വസിച്ചു ഇങ്ങള്ളുടെ കൂടെ ജീവിക്കുന്ന എന്നെ പൊട്ടി ആക്കി ഇങ്ങള് വേറെ അവളുമാരുടെ പാവാടക്ക് അടിയിൽ പോയല്ലോ. അവിഹിതം വിശ്വാസ വഞ്ചനയാണ് അത് ഒരിക്കലും അംഗീകരിക്കാൻ പെറ്റില.അത് കൊണ്ട് ഇങ്ങനെ ഒരു അവസരത്തിൽ ഇങ്ങൾക് ഒരു ചാൻസും ഇല്ലാ.