“സൈക്കോളജി എന്ന് പറഞ്ഞാൽ, മണിച്ചിത്രതഴ് സിനിമയിൽ മോഹൻലാലിനെ പോല്ലെ ഭ്രാന്തിനൊക്കെ ചികിൽസിക്കുന്ന പെരുപാടി ആണോ.”
സുഹറ കളിയാക്കി വിലാസിനിയോട് ചോദിച്ചു.
“പോടി അവിടുന്നു. അത് സൈക്കിയേറ്ററിസ്റ്റ് ഇത് സൈക്കോളജിസ്റ്റ്. മ്മ് രണ്ടും ഏകദേശം ഒരുപോലെ തന്നെ, ഞങ്ങൾക്ക് ആർക്കും മരുന്നു കൊടുത്തു രോഗം മാറ്റാൻ പാടില്ല, നല്ല പോലേ ഉപദേശിച്ചു വേണേൽ മാറ്റി കൊടുക്കാം”
വിലാസിനി പറഞ്ഞു.
“മ്മ് നാല് അക്ഷരം പഠിച്ചതിന്റെ ഗുണ്ണങ്ങളേ , എന്തായാലും ആൾക്കാരെ ഉപദേശികലാണ് നിന്റെ ജോലി എങ്കിൽ നീ ആ മേഖലയിൽ ശോഭിക്കും, അച്ഛന്റെ അല്ലെ മോള്. പഠിക്കുന്ന കാലത്ത്,മാഷ് ഉപദേശിച്ചു ഉപദേശിച്ചു ഞങ്ങൾ ഒക്കെ ഒരു വഴിയായി.”
സുഹറത്ത അത് പറഞ്ഞു ചിരിച്ചു.
വിലാസിനി :-“പൊടി അവിടുന്നു. നീ ആ ചായ എടുത്തേ തണുത്തു പോവും.”
സുഹറത്ത :-ആയോ ഞാൻ അത് അങ്ങു മറന്നു, നീ നടന്നോ ഞാൻ എടുത്ത് കൊള്ളാം.
സുഹറ ചായ എടുത്ത് അവിടെ tea ടേബിളിൽ കൊണ്ട് പോയി വെച്ചു, പിറകെ പ്ലേറ്റ് നിറയെ ബക്കറി പലഹാരങ്ങളുമായി വിലാസിനിയും വന്നു.
സുഹറത്ത സലീമികനെയും ദേവനെയും വിളിക്കാൻ വരാന്തയിൽ പോയി.
സലീമും ദേവനും പുറത്ത്, മുറ്റത്തേക് ഇറങ്ങി നിന്നു എന്തലാമോ സംസാരിക്കുന്നു. സുഹറ സലീംക്കന്റെ മുഖത്തേക് സൂക്ഷിച്ചു നോക്കി. ആ മുഖത്തു ചെറിയ ഭയവും ഉൾക്കണ്ടയും ഉള്ള പോല്ലെ സുഹറത്താക് തോന്നി.
“ഇക്കാ ചായ ആയികണ്, വെരിം.”
സുഹറത്ത വാതികൾ നിന്നു കൊണ്ട് സലീംകനെ വിളിച്ചു.
വിളി കേട്ട് അവർ വീട്ടിലേക് കയറി. സലീമിന്റെ മുഖത്തു പഴയ പ്രസരിപ് ഇല്ലാത്തത് സുഹറത്ത ശ്രദ്ധിച്ചു. ദേവൻ ചിരിച്ചു കൊണ്ട് അകത്തേക്കു കയറി വന്നു. സലീംക്ക സുഹറന്റെ മുഖത്തു നോക്കാതെ അകത്തേക്കു കയറി പോയി.